Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ രോ​ഗം ; ഈ അഞ്ച് ലക്ഷണങ്ങൾ‌ അവ​ഗണിക്കരുത്

ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. ഒന്നുകിൽ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മറ്റൊന്ന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. 

know the symptoms of fatty liver disease rse
Author
First Published Mar 26, 2023, 12:27 PM IST

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ് അഥവാ സ്റ്റീറ്റോസിസ്. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. ഒന്നുകിൽ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മറ്റൊന്ന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. കരളിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. കൂടാതെ വൃക്കയെയും പ്രതികൂലമായി ബാധിക്കുന്നു. 

 ജീവിതശൈലിയിലെ ക്രമക്കേടുകൾകൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്‌. ഇതിനെയാണ് നോൺ-ആൽക്കഹോളിക്‌ ഫാറ്റി ലിവർ എന്ന് പറയുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾളാണ്. ഫാറ്റി ലിവർ രോ​ഗം ബാധിച്ചിട്ടുണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയാം..

ഒന്ന്...

ഫാറ്റി ലിവർ പ്രശ്നമുള്ളവരിൽ വയറുവേദനയോ ആമാശയത്തിന്റെ മുകളിൽ വലതുഭാഗത്തേക്ക് തടസ്സമോ അനുഭവപ്പെടുന്നു. വയറിന്റെ മുകളിലെ വലതുഭാഗത്താണ് വേദന കൂടുതലായി അനുഭവപ്പെടുന്നത്. വേദന സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. 

രണ്ട്...

ഛർദ്ദി ഫാറ്റി ലിവർ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളിലൊന്നാണ്. വയറുവേദനയും ചില സമയങ്ങളിൽ വിശപ്പില്ലായ്മയും നിമിത്തം രോഗിക്ക് ‌ഛർദ്ദി ഉണ്ടാകാം. മാത്രമല്ല, ബലഹീനതയും ക്ഷീണവും ഒരു വ്യക്തിയിൽ ഛർദ്ദിയ്ക്ക് കാരണമാകുന്നു.

മൂന്ന്...

വിശപ്പില്ലായ്മ ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണമാണ്. ഒരു വ്യക്തിയിൽ വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും അവഗണിക്കരുത്.

നാല്...

കരളിൻറെ പ്രവർത്തനം താറുമാറാകുകയും ബിലിറൂബിൻ അമിതമായി ചർമത്തിന് താഴെ അടിഞ്ഞു കൂടുകയും ചെയ്യും. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകാം.

അഞ്ച്...

അമിതമായി മദ്യപിക്കുന്നവർക്ക് വയർ വല്ലാതെ വീർത്ത് വരുന്നതായി തോന്നിയാൽ ഡോക്ടറെ ഉടനെ കാണേണ്ടതാണ്. വയറിൽ ദ്രാവകം കെട്ടിക്കിടക്കുന്ന അസൈറ്റിസ് മൂലമാകാം ഇത്. ഇതും ഫാറ്റി ലിവർ ലക്ഷണമാകാ‌മെന്ന് വിദ​ഗ്ധർ പറയുന്നു.

മുടികൊഴിച്ചിലും താരനും അകറ്റാം ; പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

(മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക).

 

Follow Us:
Download App:
  • android
  • ios