ശരീരം സ്വാഭാവികമായും കൊളസ്ട്രോൾ ഉത്പാദിപ്പിക്കുമ്പോൾ ചില ഭക്ഷണക്രമങ്ങൾ ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. അതിലൊന്നാണ് ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ. പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ, മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. 

ഉയർന്ന കൊളസ്ട്രോൾ ഒരു നിശബ്ദ കൊലയാളിയാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം ഉയർന്ന കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിനെ ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു. 

ശരീരം സ്വാഭാവികമായും കൊളസ്ട്രോൾ ഉത്പാദിപ്പിക്കുമ്പോൾ ചില ഭക്ഷണക്രമങ്ങൾ ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. അതിലൊന്നാണ് ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ. പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ, മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. 

സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകളും പഞ്ചസാരയും സോഡിയവും അടങ്ങിയിട്ടുണ്ട്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മധുരമുള്ള പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള ഈ ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന് കാരണമാകും.

ആരോ​ഗ്യകരമായ ആളുകളിൽ പോലും കൊളസ്ട്രോളിന്റെ അളവ് പെട്ടെന്ന് ഉയരാം. ഉയർന്ന കൊളസ്‌ട്രോളിന്റെ നേരിയ ലക്ഷണങ്ങൾ പലരും ശ്രദ്ധിക്കാതെ പോകുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കഠിനമായ വേദന കാരണം കാലുകൾക്ക് ഭാരം അനുഭവപ്പെടുന്നത് ഉയർന്ന കൊളസ്‌ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ചെറിയ ദൂരം നടക്കുമ്പോൾ പോലും കാലുകൾക്ക് വേദന അനുഭവപ്പെടുന്നത് ശ്രദ്ധിക്കുക.

രണ്ട്...

തണുപ്പുള്ള കാലാവസ്ഥയിൽ കാലുകൾക്ക് തണുപ്പ് അനുഭവപ്പെടുന്നു. പക്ഷേ ഒരു കാരണവുമില്ലാതെ കാലുകൾക്ക് തണുപ്പ് ഉണ്ടാകുന്നത് മറ്റൊരു ലക്ഷമാണ. ഈ ലക്ഷണം ഒരിക്കലും അവഗണിക്കരുത്. എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

മൂന്ന്...

രക്തപ്രവാഹം കുറയുന്നത് ചർമ്മത്തിന്റെ നിറം മാറുന്നതിന് കാരണമാകും. അതും ഉയർന്ന കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ്. ചർമ്മത്തിന്റെ നിറത്തിലുള്ള മാറ്റങ്ങളെ അവഗണിക്കരുത്.

നാല്...

കൈകാലുകളിൽ സംഭവിച്ച മുറിവ് ഉണങ്ങാൻ കാലതാമസമുണ്ടെങ്കിൽ അത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് മൂലമുണ്ടാകുന്ന മോശം രക്തചംക്രമണത്തിന്റെ ലക്ഷണമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

നേന്ത്രപ്പഴം കഴിക്കുന്നത് 'എനര്‍ജി' കൂട്ടുമോ? ഇതാ ഉന്മേഷം കൂട്ടാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News