Asianet News MalayalamAsianet News Malayalam

ഏഴ് മണിക്കൂർ കൂടുതൽ ഉറങ്ങാറുണ്ടോ; പഠനം പറയുന്നത്

 ഉറക്കമില്ലായ്മ ​ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ​​ഗവേഷകനായ ജാമി ഹിജ്മാൻസ് പറയുന്നു. 

lack of sleep increases susceptibility to heart diseases
Author
Trivandrum, First Published May 6, 2019, 11:51 AM IST

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ ​ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

 ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്‌ലീപ്‌ ഹൃദയധമിനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ഏഴ് മണിക്കൂറോ അതിൽ കൂടുതലോ നേരം ഉറങ്ങുന്നവരിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ​​ഗവേഷകനായ ജാമി ഹിജ്മാൻസ് പറയുന്നു. 

ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. ഉറക്കക്കുറവ് ഡിഎൻഎ നാശത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉറക്കക്കുറവ് പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു. 

Follow Us:
Download App:
  • android
  • ios