ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. രാവിലെ ഭക്ഷണം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്. ഉച്ചഭക്ഷണം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഉച്ചഭക്ഷണം കുറച്ച് നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുമ്പോള്‍, അവ വൈകി കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്ന് മറ്റൊരു പഠനം പറയുന്നു. കൃത്യ സമയത്ത് ഉച്ച ഭക്ഷണം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ഒരു പഠനം പറയുന്നുണ്ട്. 

അതേസമയം വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രി വൈകി കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. 

സ്ത്രീകള്‍ കഴിക്കുന്ന സമയവും ആരോഗ്യവും വെച്ചാണ്  പഠനം നടത്തിയത്. വൈകുന്നേരം വൈകി കൂടുതല്‍ കലോറി കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്.