Asianet News MalayalamAsianet News Malayalam

ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഇനി ഈ ക്യാന്‍സറിനും ഫലപ്രദം

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്.  എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു.

Leukemia drug may treat brain cancer in children
Author
Thiruvananthapuram, First Published Sep 22, 2019, 1:30 PM IST


ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്.  എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ.

ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് പീഡിയാട്രിക്  മസ്തിഷ്ക അർബുദത്തിന്‍റെ (കുട്ടികളില്‍ കാണുന്ന) ചികിത്സയ്ക്ക് ഫലപ്രദമെന്നാണ് പുതിയ പഠനം പറയുന്നത്. 

Skaggs School of Pharmacy ആണ് പഠനം നടത്തിയത്. അവിടത്തെ സീനിയര്‍ പ്രെഫസര്‍ റൂബെന്‍ അബാഗ്യനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.  മസ്തിഷ്ക അർബുദത്തിന്‍റെ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ ലുക്കീമിയയുടെ മരുന്നായ nilotinib കഴിയുമെന്നാണ് പഠനം പറയുന്നത്. എഎന്‍ഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios