അഡൾട്ട് ഡയപ്പറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം.
ഡയപ്പർ എന്ന് കേൾക്കുമ്പോൾ കുഞ്ഞുങ്ങളെയാകും ഓർമ്മ വരിക. പക്ഷേ, അഡൾട്ട് ഡയപ്പറുകൾ ഇപ്പോൾ നമുക്കും പരിചിതമാണ്. വാർധക്യം, രണ്ടാം ശൈശവമാണെന്നാണല്ലോ പറയാറ്. പരസഹായമില്ലാതെ എഴുന്നേൽക്കാനും പ്രാഥമികാവശ്യങ്ങൾ പോലും സ്വയം ചെയ്യാനും കഴിയാത്തവർക്ക് നാണക്കേടും അസ്വസ്ഥതയും വാർധക്യത്തിൽ സ്വാഭാവികമാണ്. ഇതിനൊരു പരിഹാരമാണ് ലൈഫ് കെയർ അഡൾട്ട് ഡയപ്പറുകൾ.
വയസ്സായവർക്ക് മാത്രമല്ല കിടപ്പുരോഗികൾക്കും ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നവർക്കും ദീർഘകാലം കിടപ്പ് വേണ്ടി വരുന്നവർക്കും മൂത്രം പോകുന്ന അവസ്ഥ അസഹ്യമാണ്. ഇവരെ പരിചരിക്കുന്നവർക്കും അടിവസ്ത്രങ്ങൾ ദിവസം പലതവണ മാറ്റേണ്ടി വരുന്നതും മനസ്സുമടുപ്പിക്കാം. ഇടയ്ക്കിടെ മൂത്രം പോകുന്ന അസുഖമുള്ളവർക്കും ഇത്തരം അസ്വസ്ഥതകൾ സഹിക്കേണ്ടി വരും. ഇതിന് പരിഹാരമായി ലൈഫ് കെയർ ഡയപ്പറുകൾ ഉപയോഗിക്കാം.
മുതിർന്നവരിലാണ് മൂത്രശങ്ക പലപ്പോഴും മാനക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രശനങ്ങൾ സൃഷ്ടിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും സർജറികൾക്ക് ശേഷമുള്ള ജീവിതത്തിലും ചില ഒഴിവാക്കാനാകാത്ത മരുന്നുകളുടെ ഉപയോഗത്തിനിടയ്ക്കുമെല്ലാം മൂത്രം പോകുന്ന അവസ്ഥ വരാം. നിയന്ത്രിക്കാൻ കഴിയാത്ത ഈ സാഹചര്യം പലപ്പോഴും യാത്രകൾ തന്നെ ഒഴിവാക്കാനും ആത്മവിശ്വാസം കെടുത്താനും കാരണമായേക്കാം.
അഡൾട്ട് ഡയപ്പർ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നനവ് വലിച്ചെടുക്കാനുള്ള ശേഷിയാണ്. അബ്സോർപ്ഷൻ റേറ്റ് എന്ന് ഇതിനെ വിളിക്കാം. കൂടുതൽ നനവ് വലിച്ചെടുക്കാൻ കഴിവുള്ള ഡയപ്പറുകൾ കൂടുതൽ സമയം ഉപയോഗിക്കാനാകും. സാധാരണ അഡൾട്ട് ഡയപ്പറുകൾ എട്ട് മണിക്കൂർ വരെയാണ് പരമാവധി ഉപയോഗിക്കാൻ കഴിയുന്നത്. പക്ഷേ, ലൈഫ് കെയർ ഡയപ്പറുകൾ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംരക്ഷണം തരും.
മറ്റു ഡയപ്പറുകൾ പരമാവധി 800 മില്ലീലിറ്റർ വരെ മാത്രം നനവ് വലിച്ചെടുക്കുമ്പോൾ ലൈഫ് കെയർ ഡയപ്പർ ഒന്നര ലിറ്ററോളം നനവ് വലിച്ചെടുക്കും. അതായത് 10 മുതൽ 12 മണിക്കൂർ വരെ ലൈഫ് കെയർ ഡയപ്പർ ഉപയോഗിക്കാം. മറ്റു ഡയപ്പറുകൾ മൂന്നെണ്ണം വാങ്ങേണ്ട സമയത്ത് ലൈഫ് കെയർ രണ്ടെണ്ണം മതിയാകും എന്നർഥം. മാസ ബജറ്റിലും ഇത് കാര്യമായ കുറവ് വരുത്തും.
കൂടുതൽ സമയം സംരക്ഷണം നൽകുന്നതും നനവ് വലിച്ചെടുക്കുന്നതുമാണെങ്കിലും ലൈഫ് കെയർ ഡയപ്പറിന് പ്രീമിയം വില നൽകേണ്ടതില്ല എന്നതാണ് പ്രത്യേകത. കൂടുതൽ നനവ് വലിച്ചെടുക്കുന്ന ഡയപ്പറുകൾക്ക് കൂടുതൽ വില നൽകേണ്ടി വരുമ്പോൾ, പ്രീമിയം ഉൽപ്പന്നമായിട്ടും ലൈഫ് കെയർ ഡയപ്പർ പോക്കറ്റിന് ഇണങ്ങുന്ന വിലയിൽ വാങ്ങാം.
ഡയപ്പർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വലിപ്പമാണ്. പ്രധാനമായും മീഡിയം, ലാർജ്, എക്സ്എൽ അളവുകളിൽ ഡയപ്പറുകൾ ലഭിക്കും. ഓരോരുത്തരുടെയും അളവിന് അനുസരിച്ചുള്ള ഡയപ്പർ വേണം തെരഞ്ഞെടുക്കാൻ, ഇല്ലെങ്കിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. രണ്ടു രീതിയിലാണ് അഡൾട്ട് ഡയപ്പറുകൾ ലഭിക്കുക - പാന്റ് ഡയപ്പറും ടേപ് സ്റ്റൈൽ ഡയപ്പറും.

സ്വന്തമായി ഡയപ്പർ ധരിക്കാൻ കഴിയുന്നവർക്ക് പാന്റ് സ്റ്റൈൽ ആണ് നല്ലത്. ഡയപ്പർ ധരിച്ച് പുറത്തിറങ്ങിയാലും സാധാരണ വസ്ത്രത്തിനൊപ്പം തിരിച്ചറിയാൻ പോലും കഴിയില്ല. കിടപ്പുരോഗികൾക്ക് ഒട്ടിച്ചുവെക്കാവുന്ന തരത്തിലുള്ള ടേപ് സ്റ്റൈൽ ഡയപ്പറാണ് ചേരുക. ഡയപ്പർ ചോരുമോ എന്ന് ആശങ്കയുണ്ടെങ്കിൽ കിടപ്പുരോഗികളുടെ ബെഡ് ഷീറ്റിന് മുകളിൽ ലൈഫ് കെയർ അണ്ടർപാഡ് വിരിക്കാം. ഇത് ബെഡ് ഷീറ്റ് ചീത്തയാകാതിരിക്കാൻ സഹായിക്കും. അണുബാധ അകറ്റാൻ ലൈഫ് കെയർ ബോഡി വൈപ്സ് ഉപയോഗിക്കാം.

ഡയപ്പർ വാങ്ങുമ്പോൾ മൂത്രത്തിന്റെ ഗന്ധം പുറത്തുവരാത്ത ഡയപ്പറാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം. വേഗം നനവ് വലിച്ചെടുക്കുന്ന ലൈഫ് കെയർ ഡയപ്പർ ഇത് ഉറപ്പാക്കുന്നു. അതുപോലെ നിരന്തരമായ ഡയപ്പർ ഉപയോഗം ചർമ്മത്തിന് സുഖവും സംരക്ഷണവും നൽകുന്നതാകണം. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കി മാത്രം മുതിർന്നവരുടെ ഡയപ്പറുകൾ മാറ്റുക.
എപ്പോഴും ഗ്ലൗസ് ധരിച്ച് മാത്രമേ ഡയപ്പർ മാറ്റാവൂ. ഉയർന്ന ഗുണനിലവാരമുള്ള ലൈഫ് കെയർ എക്സാമിനേഷൻ ഗ്ലൗസുകൾ വിപണിയിൽ ലഭ്യമാണ്. ഉപയോഗം കഴിഞ്ഞ ഡയപ്പറുകൾ നിക്ഷേപിക്കുന്ന മാലിന്യപ്പെട്ടികൾ അടച്ചുതന്നെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ കേരളത്തിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലൈഫ് കെയർ അഡൾട്ട് ഡയപ്പറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് - 9645096699
