Asianet News MalayalamAsianet News Malayalam

സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിലൂടെ ഭേദമാക്കാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രായം, പാരമ്പര്യം, ചില ജനിതകമാറ്റങ്ങൾ, ഹോർമോൺ ഘടകങ്ങൾ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ തുടങ്ങിയ ചില അപകട ഘടകങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.

lifestyle changes to help reduce breast cancer risk rse
Author
First Published Mar 24, 2023, 5:41 PM IST

സ്‌തനാർബുദം‌ പിടിപെടുന്നവരുടെ എണ്ണം പൊതുവിൽ വർധിച്ചുവരുന്നതായാണ്‌ റിപ്പോർട്ടുകൾ. സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന കാൻസർ രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. ഓരോ നാല് മിനിറ്റിലും ഇന്ത്യയിലെ ഒരു സ്ത്രീക്ക് സ്തനാർബുദ രോഗനിർണയം ലഭിക്കുന്നു. 

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ, ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിലൂടെ ഭേദമാക്കാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രായം, പാരമ്പര്യം, ചില ജനിതകമാറ്റങ്ങൾ, ഹോർമോൺ ഘടകങ്ങൾ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ തുടങ്ങിയ ചില അപകട ഘടകങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.

2020-ന് ശേഷം സ്തനാർബുദം ബാധിച്ച് മരിച്ച സ്ത്രീകളുടെ എണ്ണം 43 ശതമാനം കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് കാര്യങ്ങൾ എന്തൊക്കെ?...

വ്യായാമം ചെയ്യുക...

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉണ്ടെന്നും ചികിത്സയ്ക്കിടെയും തുടർന്നുള്ള പാർശ്വഫലങ്ങളും കുറവാണെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പതിവ് വ്യായാമം സ്ത്രീകളെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. ഇത് ഹോർമോണുകളെ നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷിയെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

നട്സ് കഴിക്കുക...

ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസർ 3,500-ലധികം സ്തനാർബുദത്തെ അതിജീവിച്ചവരിൽ നടത്തിയ പഠനത്തിൽ സ്ഥിരമായി നട്സ് കഴിക്കുന്ന സ്ത്രീകൾക്ക് കാൻസറിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. നട്സിന്റെ നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവ വീക്കം ഒഴിവാക്കുന്നതിന് സഹായകമാണ്.

കൂൺ...

ദിവസേന കൂൺ കഴിക്കുന്നത് ആരോഗ്യത്തിന് ചില സംരക്ഷണ ഗുണങ്ങൾ നൽകിയേക്കാം. പ്രതിദിനം 18 ഗ്രാം (ഏകദേശം ⅛ കപ്പ്) കൂൺ കഴിക്കുന്നത് സ്തനാർബുദ സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പെൻ സ്റ്റേറ്റ് പഠനം കണ്ടെത്തി. കൂണിലെ അമിനോ ആസിഡുകൾ കാൻസറിന് കാരണമാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

സമ്മർദ്ദം...

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ നടത്തിയ ഗവേഷണത്തിൽ, 18 വർഷത്തിനിടയിൽ ഉയർന്ന സമ്മർദ്ദം റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. സമ്മർദ്ദം ചില ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകും. 

വെള്ളം  കുടിക്കുക...

ബയോമെഡിക്കൽ റിസർച്ച് ആൻഡ് തെറാപ്പിയിൽ നടത്തിയ ഒരു പഠനത്തിൽ, ദിവസവും ഏഴോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ വെള്ളം സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

 

Follow Us:
Download App:
  • android
  • ios