ആരോഗ്യകരമായ ഹൃദയത്തിന് മാത്രമല്ല മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തിലക് സുവർണ പറയുന്നു.

ലോകമെമ്പാടുമുള്ള മരണകാരണങ്ങളിലൊന്നാണ് ഹൃദ്രോ​ഗം. ആരോഗ്യകരമായ ഹൃദയം മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗങ്ങളെ തടയും. സമീകൃതാഹാരം ശീലമാക്കുന്നതും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

ലക്ഷണങ്ങൾ പ്രകടമാകാത്ത തിരിച്ചറിയപ്പെടാത്ത നിശബ്‌ദ ഹൃദയാഘാതം പലരിലും കണ്ട് വരുന്നു. രോഗലക്ഷണങ്ങൾ അറിയാതെ ഇരിക്കുന്നതിനാൽ പലർക്കും ആഴ്ചകളോ മാസങ്ങളോ വരെ ഇതിനെക്കുറിച്ച് അറിയാതെ പോകുന്നു. പലരും ഇത് ഗൗരവമായി എടുക്കാറുമില്ല. പനി, പേശി വേദന, ക്ഷീണം, ദഹനക്കേട്, നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, തലകറക്കം, ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. 

ആരോഗ്യകരമായ ഹൃദയത്തിന് മാത്രമല്ല മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തിലക് സുവർണ പറയുന്നു.

ഒന്ന്...

അമിത മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ കൊഴുപ്പ്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, അധിക കലോറികൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ‌

രണ്ട്...

കൊറോണറി ഹൃദ്രോഗവും ഹൃദയാഘാതവും ഉൾപ്പെടുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത പുകവലി വർദ്ധിപ്പിക്കുന്നു. പുകവലി ധമനികളുടെ ആവരണത്തെ നശിപ്പിക്കുന്നു, ഇത് ധമനിയെ ഇടുങ്ങിയതാക്കുന്ന ഫാറ്റി മെറ്റീരിയൽ (atheroma) കെട്ടിപ്പടുക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ആൻജീന, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും. പുകയില കാർബൺ മോണോക്സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. അതായത്, ശരീരത്തിന് ആവശ്യമായ ഓക്സിജൻ നൽകുന്നതിന് നിങ്ങളുടെ ഹൃദയം കൂടുതൽ പമ്പ് ചെയ്യേണ്ടതുണ്ട് എന്നാണ്.

മൂന്ന്...

സമ്മർദ്ദം നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കും. സമ്മർദ്ദം രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും വ്യായാമം കുറയ്ക്കാനും കൂടുതൽ പുകവലിക്കാനും അങ്ങനെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. സമ്മർദ്ദം നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യും. 

നാല്...

വ്യായാമമില്ലായ്മ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം,ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം ഫലപ്രദമായി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതവും നല്ലതുമായ മാറ്റം വ്യായാമം ചെയ്യുക എന്നതാണ്. ദിവസേന 30-40 മിനിറ്റ് വേഗത്തിലുള്ള നടത്തം ഭാരം കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

ഭക്ഷണത്തിലെ അമിതമായ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകുന്നു. ഇത് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ദ്രാവക രൂപീകരണത്തെ വഷളാക്കുന്നു.

പാർക്കിൻസൺസ് രോ​ഗം; ഭക്ഷണകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്...