Asianet News MalayalamAsianet News Malayalam

Brain Stroke : മസ്തിഷ്കാഘാതം പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മസ്തിഷ്കാഘാതത്തെ തടയാമെന്ന് ദില്ലിയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഖുശ്ബു ഗോയൽ പറഞ്ഞു.

Lifestyle Habits Put At Risk Of A Brain Stroke
Author
Trivandrum, First Published Jan 14, 2022, 11:40 AM IST

രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.  പ്രായമായവരിൽ ദീർഘകാല വൈകല്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്കുകൾ.എന്നിരുന്നാലും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഈ രോ​ഗം ഒഴിവാക്കാനാകും.

കൊവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മസ്തിഷ്കാഘാതത്തെ തടയാമെന്ന് ദില്ലിയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഖുശ്ബു ഗോയൽ പറഞ്ഞു.

ഒന്ന്...

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കുന്നു. നാരുകൾ, കലോറികൾ, പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള സമീകൃതാഹാരം ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ സ്ട്രോക്ക്, മറ്റ് ഹൃദയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നത്.

സോഡിയം, ഉപ്പ്, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ്, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്ട്രോക്ക് വരാൻ സാധ്യതയുള്ള ആളുകൾ മാംസം കഴിക്കുന്നത് നിയന്ത്രിക്കുകയും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുകയും വേണം.

 

Lifestyle Habits Put At Risk Of A Brain Stroke

 

രണ്ട്...

അലസമായ ജീവിതശൈലി ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയുയും പേശികളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ഇല്ലാതാക്കുന്നു. അതിനാൽ, സജീവമല്ലാത്ത ജീവിതശൈലി ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ദിവസവും 15 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കണമെന്ന്  ഡോ. ഗോയൽ പറഞ്ഞു.

മൂന്ന്...

പുകവലിയും പുകയില വസ്തുക്കളും ഹാനികരവും മരണ സാധ്യതയും സ്‌ട്രോക്കിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. പുകയിലയിൽ 7000 വിഷരാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ ബാധിക്കുകയും ശരീരകോശങ്ങളെ നശിപ്പിക്കുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുന്നു. രക്തചംക്രമണവും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. മാത്രമല്ല സ്ട്രോക്കിന്റെയും അനുബന്ധ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.

 

Lifestyle Habits Put At Risk Of A Brain Stroke

 

നാല്...

അമിതമായ മദ്യപാനം ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അമിതമായ ആൽക്കഹോൾ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കുകയും, കൂടാതെ ഏട്രിയൽ ഫൈബ്രിലേഷൻ, കാർഡിയോമയോപ്പതി, സ്ട്രോക്ക് തുടങ്ങിയ ഹൃദയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിലെ അസന്തുലിതാവസ്ഥയുടെ ഫലമാണ് ജീവന് ഭീഷണിയായ ഏതൊരു രോഗവും. 

Read more : ഉയർന്ന കൊളസ്ട്രോൾ‌; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Follow Us:
Download App:
  • android
  • ios