ക്യാന്‍സര്‍ ബാധിച്ച ദിവസങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ ലിസ റേ.  ക്യാന്‍സറാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ താന്‍ പ്രതികരിച്ചില്ല. ഇതുകണ്ട് ഡോക്ടര്‍ ഭയന്നുവെന്നും ലിസ റേ പറയുന്നു. 

മള്‍ട്ടിപ്പിള്‍ മയേലോമ ആയിരുന്നു എനിക്ക്. ഇത് വന്നാല്‍ ചികിത്സിച്ച് മാറ്റുക ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. മാസങ്ങളായി രോഗത്തിന്‍റെ സൂചനകള്‍ ശരീരം തരുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കാനാണ് ഞാന്‍ അന്ന് ശ്രമിച്ചത്. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു എന്നും ലിസ പറയുന്നു. ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലിസ. 

2009ലാണ് ക്യാന്‍സര്‍ ആണെന്ന് ലിസ അറിയുന്നത്. എന്നാല്‍ ലിസ രോഗത്തെ കുറിച്ച് ചിന്തിക്കാതെ ജോലിയില്‍ ശ്രദ്ധിക്കുകയായിരുന്നു. അമ്മയ്ക്ക് ഉണ്ടായ വാഹനാപകടത്തെ കുറിച്ചും താരം പരിപാടിയില്‍ തുറന്നുസംസാരിച്ചു.

 

അപകടത്തില്‍ അമ്മയ്ക്ക് നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. അമ്മ ഇരിക്കുന്നതിന് തൊട്ടു മുന്‍പ് ആ സീറ്റില്‍ താനാണ് ഇരുന്നത് എന്നും ലിസ പറഞ്ഞു. ക്യാന്‍സറിനോട്  പോരാടി വിജയിച്ച താരത്തിന്‍റെ ജീവിത കഥയായ 'ക്ലോസ് ടു ദ ബോണ്‍' ഈ വര്‍ഷം പുറത്തിറങ്ങി. 

 


 

 
 
 
 
 
 
 
 
 
 
 
 
 

Repost from @mustafa_kantawala_ using @RepostRegramApp - U N P U T D O W N A B L E @lisaraniray

A post shared by lisaraniray (@lisaraniray) on Nov 2, 2019 at 12:22pm PDT