മെലനോമ സ്കിന്‍ ക്യാന്‍സര്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ
ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മെലാനോമ സ്കിന്‍ ക്യാന്‍സര്‍.

മെലനോമ സ്കിന്‍ ക്യാന്‍സര്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ
മെലനോമ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നഖങ്ങളിലെ നേരിയ കറുത്ത വരകൾ
നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേരിയ കറുത്ത വരകൾ, ചർമ്മത്തിൽ പുതിയ പിഗ്മെന്റുകളും അസാധാരണമായ വളർച്ചയും തുടങ്ങിയവയൊക്കെ മെലനോമ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ചർമ്മത്തിലെ പുള്ളികൾ
ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ പുള്ളികൾ, ചര്‍മ്മത്തിലെ നിറംമാറ്റം, രൂപമാറ്റം എന്നിവയും നിസാരമായി കാണേണ്ട.
നഖത്തിന്‍റെ വിള്ളൽ
നഖം പിളരുക, നഖത്തിലെ വിള്ളൽ, നഖം പൊട്ടുക അല്ലെങ്കിൽ രൂപഭേദം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
പുതിയ പാട്, മറുക്
ചര്‍മ്മത്തിലെ ഒരു പുതിയ പാട്, മറുക്, കറുത്ത പാടുകള്‍ എന്നിവയും നിസാരമാക്കേണ്ട.
ചൊറിച്ചില്‍, വ്രണം
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചർമ്മത്തിലെ വ്രണം, മുറിവുകള്‍, രക്തസ്രാവം തുടങ്ങിയവയും ചിലപ്പോള്‍ മെലാനോമ സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
വീണ്ടും വീണ്ടും മുഖക്കുരു വരുക
മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക എന്നിവയെയും നിസാരമാക്കേണ്ട.
കാല്‍പാദത്തിലെ മുറിവുകള്‍
പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകളും ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമായേക്കാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam