കരളിന്‌ അകത്ത്‌ 10 ശതമാനം ഫാറ്റ്‌ സാധാരണയായി ഉണ്ടാകും. അതില്‍ കൂടുതല്‍ ഉണ്ടാകുമ്പോഴാണ്‌ ഫാറ്റി ലിവര്‍ എന്ന അസുഖമായി മാറുന്നത്‌. ഇതൊരു ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നു. ഫാറ്റ്‌ കൂടി കഴിഞ്ഞാൽ കൊളസ്‌ട്രോള്‍, അമിതവണ്ണം, പ്രമേഹം,യൂറിക്ക്‌ ആസിഡ്‌ ഇങ്ങനെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. 

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്‌തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിന് വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു.

ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു. ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. കരൾ രോ​ഗങ്ങൾ പലതരത്തിലുള്ള അസുഖങ്ങളാകും ഉണ്ടാക്കാമെന്ന് കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി ആന്റ്‌ ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ. ബിജു പറയുന്നു. 

ഫാറ്റി ലിവര്‍, ക്രോണിക്ക്‌ ഡിസീസ്‌, കരളിന്‌ അകത്ത്‌ നീര്‍ക്കെട്ട്‌ ഉണ്ടാകുന്ന അവസ്ഥ, സിറോസിസ്‌, ലിവര്‍ ക്യാന്‍സര്‍ ഇങ്ങനെ നിരവധി അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. കരളിന്‌ അകത്ത്‌ 10 ശതമാനം ഫാറ്റ്‌ സാധാരണയായി ഉണ്ടാകും. അതില്‍ കൂടുതല്‍ ഉണ്ടാകുമ്പോഴാണ്‌ ഫാറ്റി ലിവര്‍ എന്ന അസുഖമായി മാറുന്നത്‌. 

ഇതൊരു ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നു. ഫാറ്റ്‌ കൂടി കഴിഞ്ഞാൽ കൊളസ്‌ട്രോള്‍,അമിതവണ്ണം, പ്രമേഹം,യൂറിക്ക്‌ ആസിഡ്‌ ഇങ്ങനെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ക്യത്യമായി വ്യായാമം ചെയ്യുക, എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക ഈ രണ്ട്‌ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഫാറ്റി ലിവര്‍ മാത്രമല്ല മറ്റ്‌ അസുഖങ്ങളും അകറ്റാമെന്നും ഡോ. ബിജു പറയുന്നു. 

മെലിഞ്ഞിരിക്കുന്നവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാം. തടിയുള്ളവരും മെലിഞ്ഞവരും ക്യത്യമായി വ്യായാമവും ഡയറ്റും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. സാധാരണ രീതിയില്‍ വേറെ ഒരു അസുഖത്തിനായി രക്തപരിശോധനകള്‍ നടത്തുമ്പോഴോ അല്ലാതെ മറ്റ് ടെസ്റ്റുകൾ നടത്തുമ്പോഴോ ആകാം കരളിന്‌ പ്രശ്‌നമുണ്ടെന്ന കാര്യം കണ്ട്‌ പിടിക്കുന്നത്‌. 

കാലിന് നീര്, ക്ഷീണം, വയറ് തടിക്കുക, ശരീരം മെലിയുക, കണ്ണിന് മഞ്ഞ നിറം വരിക ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. രക്തം ഛർദ്ദിക്കുന്നതും ഒരു പ്രധാന ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

പ്രധാന ലക്ഷണങ്ങൾ...

ക്ഷീണം, തളർച്ച

ശരീരത്തിലെ നിറം മാറ്റം

തടിപ്പും നീര്‍ക്കെട്ടും

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണാം...