Asianet News MalayalamAsianet News Malayalam

കരൾ രോ​ഗം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

മദ്യപാനമാണ് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം. എന്നാല്‍ കരള്‍ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം. സമയബന്ധിതമായ പരിശോധനയും രോഗനിർണയവും വിവിധ കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കും.
 

liver diseases symptoms and causes
Author
First Published Jan 31, 2024, 6:26 PM IST

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. കരൾ തകരാറിലാണെങ്കിൽ പലപ്പോഴും നാം തുടക്കത്തിൽ തിരച്ചറിയാറില്ല. ഇതിനാൽ തന്നെ വളരെ ഗുരുതരാവസ്ഥയിലാകുമ്പോഴാണ് നാം കരൾ പ്രശ്‌നങ്ങൾ തിരിച്ചറിയുക. ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് കരളിനെ കൂടുതലായി ബാധിക്കുന്നത്. 

മദ്യപാനമാണ് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം. സമയബന്ധിതമായ പരിശോധനയും രോഗനിർണയവും വിവിധ കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കും.

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന പ്രമേഹവും പൊണ്ണത്തടിയും ഫാറ്റി ലിവർ രോഗത്തിന്റെ വ്യാപനവും തീവ്രതയും വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് പ്രമേഹം. 

പ്രമേഹരോഗികൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ലിവർ സിറോസിസിലേക്ക് നയിക്കുന്നു. ലിവർ സിറോസിസ് കരൾ കോശങ്ങളുടെ തകരാർ, കരൾ കാൻസർ, ഹെപ്പാറ്റിക് എൻസെഫലോപ്പതി (ലിവർ കോമ) എന്നിവയിലേക്ക് നയിക്കുന്നു.

അമിതമായ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനാലാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നത്. സോഡകൾ,  മിഠായികൾ, പേസ്ട്രികൾ എന്നിവയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പഞ്ചസാരയാണ് ഫ്രക്ടോസ്. ഇത് സാധാരണ പഞ്ചസാരയേക്കാൾ വ്യത്യസ്തമായി കരൾ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നു.

കരൾ രോഗത്തിൻ്റെ ലക്ഷണങ്ങൾ...

ക്ഷീണം
മഞ്ഞപ്പിത്തം
അസഹനീയമായ വയറുവേദന
പെട്ടെന്ന് ഭാരം കുറയുക.
ഇളം നിറമുള്ള മലം.

പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios