കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. കൊവിഡിനെ തടയുന്നതിനായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മദ്യപാനികളെയാണ്.  മദ്യം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത് വലിയ തോതിലുള്ള അപകടസാധ്യതകളുണ്ടാക്കാം. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. 

അമിത മദ്യാസക്തിയുള്ള ഒരാളെ സംബന്ധിച്ച് അയാള്‍ക്ക്, സാധാരണ മനോനിലയിലുള്ളവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ സാധ്യമല്ല. കാരണം മറ്റൊന്നുമല്ല, അവരുടെ മനസ് പ്രവര്‍ത്തിക്കുന്നത് തന്നെ 'അബ്‌നോര്‍മല്‍' അഥവാ വികലമായിട്ടാണ്. ലോകാരോഗ്യ സംഘടന പോലും അമിത മദ്യാസക്തിയെ സുപ്രധാനമായ മാനസിക രോഗമായിട്ടാണ് കണക്കാക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ തോതില്‍ അപകടകാരികളായേക്കാവുന്ന വിഭാഗമാണിത്. 

സ്വന്തം ജീവന്‍ മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനും ഇവര്‍ക്ക് ഒരുപക്ഷേ വില കല്‍പിക്കാന്‍ കഴിയാതെ പോയേക്കാം. ഈ ലോക്ക് ഡൗൺ കാലത്ത് മദ്യം കിട്ടാതെ വിറയലും മറ്റ് അസ്വസ്ഥകളും അനുഭവിക്കേണ്ടി വരുന്ന ചിലർക്ക് ആശ്വാസമായി 
ഇതാ ഒരു കൂട്ടായ്മ.

'ആൽക്കഹോളിക്സ് അനോനിമസ്' എന്ന കൂട്ടായ്മ...?

അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തങ്ങളുടെ പൊതുപ്രശ്നമായ അമിത മദ്യാസക്തി എന്ന രോ​ഗത്തിന് പരിഹാരം കാണാൻ കഴിയുകയും അപ്രകാരം മറ്റുള്ളവരെ അമിത മദ്യാസ്ക്തിയിൽ നിന്നും മോചിതരാവാൻ സഹായിക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ ഒരു കൂട്ടായ്മയാണ് 'ആൽക്കഹോളിക്സ് അനോനിമസ്' അഥവാ എ.എ.

മാസവരികളോ മറ്റ് ഫീസുകളോ ഒന്നും തന്നെയില്ലാത്ത ഒരു കൂട്ടായ്മാണിത്.  78 വർഷങ്ങളായി 182 ലേറെ രാജ്യങ്ങളിലായി ലക്ഷകണക്കിന് ആളുകൾ ഈ ​ഗ്രൂപ്പിലൂടെ മദ്യത്തിൽ നിന്ന് മോചിതരായിട്ടുണ്ടെന്നാണ് സംഘാടകർ പറയുന്നത്. മദ്യത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുക എന്നതാണ് എ.എയുടെ ഉദ്ദേശമെന്ന് സംഘാടകർ പറയുന്നു. 

എ.എയുടെ ഓപ്പൺ മീറ്റിങ്....?

ആർക്കും പങ്കെടുക്കാം. ഇത്തരം മീറ്റിംങ്ങുകളിൽ സാധാരണയായി തങ്ങളുടെ മദ്യാസക്തിയെക്കുറിച്ചും എ.എയിലൂടെ തങ്ങൾക്ക് ലഭിച്ച മദ്യമുക്തിയെ കുറിച്ചുള്ള അനുഭവങ്ങൾ രണ്ടോ മൂന്നോ ആളുകൾ മറ്റുള്ളവരുമായി പങ്കുവച്ച കൊണ്ട് സംസാരിക്കുന്നു. ചില മീറ്റിംങ്ങുകൾ മദ്യാസക്തരല്ലാത്തവരെ ചില കാര്യങ്ങൾ അറിയിക്കുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്നവയാണ്.

അനുഭവസ്ഥൻ പറയുന്നത്...

ഈ കൂട്ടായ്മയിൽ എത്തിപ്പെട്ടിട്ട് അഞ്ച് വർഷമായി. ഈ കൂട്ടായ്മയിൽ വന്നശേഷം ഇതുവരെയും മദ്യപിച്ചിട്ടില്ല. അത്രത്തോളം സഹായിച്ചിട്ടുണ്ട്. മദ്യപാനം കൂടിപ്പോൾ മൂന്നോ നാലോ തവണ ട്രീമെന്റ് ചെയ്തു. ട്രീമെന്റ് കഴിഞ്ഞാൽ തൽക്കാലത്തേക്ക് കുടിക്കാതിരിക്കുമായിരുന്നു. രണ്ട് മാസം കഴിയുമ്പോൾ വീണ്ടും കുടിക്കും. അങ്ങനെ മദ്യപാനം ജീവിതത്തെ കാര്യമായി ബാധിച്ചു. ഈ കൂട്ടായ്മയിലൂടെയാണ് തന്റെ മദ്യപാന ശീലം പൂർണമായി മാറികിട്ടിയതെന്ന് അനുഭവസ്ഥൻ പറയുന്നു. 

തുടക്കത്തിൽ അൽപമൊന്ന് ബുദ്ധിയെങ്കിലും ഇപ്പോൾ‌ വലിയ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം പറ‍‌യുന്നു. 'ഇന്നത്തെ ഒരു ദിവസം മാത്രം കുടിക്കാതിരിക്കാൻ ശ്രമിക്കൂ' എന്ന് മാത്രമാണ് എ.എ കൂട്ടായ്മയിലെ ചിലർ തന്നോട് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് പറഞ്ഞാണ് അഞ്ച് വർഷമായി താൻ ഇപ്പോൾ മദ്യപിക്കാറില്ലെന്നാണ് അദ്ദേഹം പറഞ്ഞു. ഈ ലോക് ഡൗൺ സമയത്ത് മദ്യം കിട്ടാതെ വരുമ്പോൾ ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെയുള്ളവരെ ഈ കൂട്ടായ്മ സഹായിക്കും. അതിനായി താഴേ പറ‍യുന്ന ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്.....