Asianet News MalayalamAsianet News Malayalam

പുകവലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ശ്വാസകോശം ക്ലീനാക്കാൻ വഴിയുണ്ട്!

പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാൻ ഒരു വഴിയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 

Love Your Lungs With Tomatoes and Apples
Author
Thiruvananthapuram, First Published Mar 30, 2019, 12:20 PM IST

പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങി ക്യാൻസറിന് വരെ പുകവലി കാരണമാകും. എന്നാൽ പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാൻ ഒരു വഴിയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം പരിഹരിക്കാൻ ആപ്പിളിനും തക്കാളിക്കും സാധിക്കുമെന്നാണ് ജോണ്‍ ഹോപ്കിൻസ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെൽത്തിൽ നടത്തിയ പഠനത്തിൽ പറയുന്നത്. 

Love Your Lungs With Tomatoes and Apples

ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ആപ്പിളും തക്കാളിയും കൂടുതലായി ഉപയോഗിച്ചാൽ പുകവലിക്കാരുടെ ശ്വാസകോശം കൂടുതൽ ശുദ്ധിയാകുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുമത്രെ. ദിവസവും രണ്ടിൽ കൂടുതൽ തക്കാളിയും മൂന്നിൽകൂടുതൽ ആപ്പിളും കഴിക്കുന്ന പുകവലിക്കാരുടെ ശ്വാസകോശം അനാരോഗ്യം മറികടക്കുന്നതായി പഠനസംഘം കണ്ടെത്തി. ഇതിലൂടെ പുകവലി മൂലമുള്ള മരണസാധ്യത കുറയുമെന്നും വ്യക്തമായി. മറ്റു പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പഠനം നടത്തിയെങ്കിലും ആപ്പിളും തക്കാളിയും നൽകുന്ന ഗുണം ശ്വാസകോശത്തിന് മറ്റൊന്നിൽനിന്നും ലഭിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

Love Your Lungs With Tomatoes and Apples

തുടര്‍ച്ചയായ പുകവലി മൂലം ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം, ക്യാൻസര്‍ എന്നിവ പെട്ടെന്ന് പിടിപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 650ഓളം പുകവലിക്കാരിൽ കഴിഞ്ഞ പത്തുവര്‍ഷമായാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരിൽ മിക്കവരും കടുത്ത പുകവലിക്കാരായിരുന്നു. ഇവരിൽ ചിലര്‍ പഠനകാലയളവിനുള്ളിൽ മരിക്കുകയും ചെയ്തിരുന്നു. ആപ്പിള്‍, തക്കാളി എന്നിവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളുമാണ് ശ്വാസകോശത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നതെന്നും പഠനസംഘം പറയുന്നു. പഠനറിപ്പോര്‍ട്ട് യൂറോപ്യൻ റെസ്‌പിറേറ്ററി ജേര്‍ണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Love Your Lungs With Tomatoes and Apples


 

Follow Us:
Download App:
  • android
  • ios