Asianet News MalayalamAsianet News Malayalam

ലോ ബ്ലഡ്‌ പ്രഷര്‍; പ്രധാനപ്പെട്ട കാരണങ്ങൾ

ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം കുറയാം.

low blood pressure causes and symptoms
Author
Trivandrum, First Published Jan 6, 2020, 10:05 PM IST

എനിക്ക് ലോ പ്രഷറാണ്. എപ്പോഴും തലകറങ്ങി വീഴാറുണ്ട്... ഇങ്ങനെ പറയുന്ന നിരവധി പേരാണ് ഇന്നുള്ളത്. രക്തസമ്മര്‍ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം കുറയാം. 90/60 mm Hg ക്ക് താഴെയാണ് രക്തസമ്മര്‍ദം എങ്കില്‍ അത് ശ്രദ്ധിക്കണം. രക്തസമ്മര്‍ദം തീരെ കുറഞ്ഞാല്‍ അത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. 

ഓക്സിജനേറ്റഡ് ബ്ലഡ്‌ ശരീരത്തിന് ലഭിക്കാതെ വരുന്നതോടെ തലകറക്കം ഉണ്ടാകുന്നത് ലോ ബ്ലഡ്‌ പ്രഷര്‍ ഉള്ളവര്‍ക്ക് സാധാരണമാണ്. അതുപോലെ ശരിയായ രക്തപ്രവാഹം ഇല്ലാതാകുന്നതോടെ ചര്‍മസൗന്ദര്യം നഷ്ടമാകുന്നു. തുടര്‍ച്ചയായ ക്ഷീണം, തലകറങ്ങി വീഴുക എന്നിവയെല്ലാം ലോ ബ്ലഡ്‌ പ്രഷറിന്റെ ലക്ഷണങ്ങളാണ്.

രക്തസമ്മർദം കുറയാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ...

1. ആരോഗ്യത്തിന് പോഷകങ്ങള്‍ അത്യാന്താപേക്ഷിതമാണ്. പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് പോലും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും അത് രക്തസമ്മര്‍ദ്ദത്തോതിനെ ബാധിക്കാനിടയാക്കുകയും ചെയ്യുന്നു.

2. ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാല്‍ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എന്ഡോക്രയിന്‍ പ്രശ്നങ്ങളും രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. ഹോര്‍മോണ്‍ നിര്‍മിക്കുന്ന എന്‍ഡോക്രയിന്‍ ഗ്രന്ഥികളില്‍ ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ മൂലമാണ് രക്തസമ്മര്‍ദ്ദം താഴുന്നത്.

3. ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്ട്രിക്കിള്‍ സങ്കോചത്തിന്‍റെ താളം തെറ്റും. ഇങ്ങനെ അസാധാരണമാം വിധമുള്ള വെന്‍ട്രിക്കിളിന്‍റെ സങ്കോചം ഹൃദയത്തില്‍ പരമാവധി രക്തം വഹിക്കുന്നതിനെ തടയുകയും അങ്ങനെ രക്തം പമ്പ് ചെയ്യുന്ന അളവ് കുറയുകയും ചെയ്യുന്നു. അങ്ങനെ അഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കില്‍ പോലും രക്ത വിതരണം കുറഞ്ഞ് തന്നെയിരിക്കും.

4. വന്‍തോതിലായാലും ചെറിയ തോതിലായാലും രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ മറ്റെന്തെങ്കിലുമോ വഴിയാവാം രക്തം നഷ്ടപ്പെടുക.
 

Follow Us:
Download App:
  • android
  • ios