Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; സെക്സിനോട് താൽപര്യം കുറയുന്നുണ്ടോ, കാരണങ്ങൾ ഇതാകാം

സെക്സിനോട് താൽപര്യം കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ ​സെക്സ് ഗവേഷകനായ ബെവർലി വിപ്പിൾ പറയുന്നു. 

Low sex drive in women Symptoms and causes
Author
Johns Hopkins University, First Published Feb 11, 2020, 6:17 PM IST

ദാമ്പത്യജീവിതത്തിൽ ലെെം​ഗികതയുടെ പങ്ക് ചെറുതല്ല. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു സെക്സ്. സെക്സില്‍ തീരെ താൽപര്യം തോന്നുന്നില്ലെന്ന് ചില സ്ത്രീകള്‍ പരാതി പറയാറുണ്ട്‌. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. സെക്സിനോട് താൽപര്യം കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ ​സെക്സ് ഗവേഷകനായ ബെവർലി വിപ്പിൾ പറയുന്നു. 

അമിത ടെൻഷൻ...

സെക്സില്‍ താല്പര്യം കുറയ്ക്കാന്‍ അമിതമായ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കു സാധിക്കും. ആരോഗ്യകരമായൊരു ലൈംഗികജീവിതത്തിന് ടെന്‍ഷന്‍ കുറയ്ക്കാന്‍ നിർബന്ധമായും ശ്രമിക്കണം. സ്ത്രീകൾ രാവിലെ നേരത്തെ എഴുന്നേൽക്കുന്നു, കുട്ടികളെ സ്കൂളിൽ അയക്കുന്നു, വീട്ടിലെ മറ്റ് ജോലികൾ ചെയ്യുന്നു. ഈ ജോലിയെല്ലാം ചെയ്ത് രാത്രിയിൽ അവർ സ്വഭാവികമായും ക്ഷീണിക്കുന്നു. ജോലികൾക്കിടയിൽ അവരെ ടെൻഷൻ വല്ലാതെ അലട്ടാമെന്നും ഗവേഷകനായ ബെവർലി പറഞ്ഞു.

സെക്സിലേർപ്പെടുമ്പോഴുള്ള വേദന...

സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്സില്‍ താൽപര്യം കുറയ്ക്കാന്‍ കാരണമാകും. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാന്‍ കാരണമാകും. 

ടെസ്റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍....

സ്ത്രീ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതും സെക്സില്‍ താല്പര്യം കുറയുന്നതിന് കാരണമാകാമെന്ന് ഗവേഷകൻ ബെവർലി പറയുന്നു.

ചില മരുന്നുകള്‍....

പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്സില്‍ മടുപ്പ് ഉണ്ടാക്കും.

Follow Us:
Download App:
  • android
  • ios