ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ഗവേഷകർ പഠനം നടത്തുകയായിരുന്നു.
ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. വിറ്റാമിൻ ഡി കുറഞ്ഞ അളവിൽ ജനിക്കുന്ന കുട്ടികൾക്ക് 6 നും 18 നും ഇടയിൽ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ)രക്തസമ്മര്‍ദ്ദം ഏകദേശം 60% കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ഗവേഷകർ പഠനം നടത്തുകയായിരുന്നു. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ നവജാത ശിശുക്കൾ മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 775 കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഗര്‍ഭാവസ്ഥയിലും കുട്ടിക്കാലത്തും വിറ്റാമിന്‍ ഡിയുടെ കുറവ് പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കുമെന്ന് ഗവേഷകനായ ഗുവോയിംഗ് വാങ് പറയുന്നു. വിറ്റാമിൻ ഡിയുടെ കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം.
