Asianet News MalayalamAsianet News Malayalam

ചീത്ത കൊളസ്ട്രോൾ പക്ഷാഘാതത്തിന് കാരണമായേക്കാമെന്ന് പഠനം

സ്ട്രോക്ക് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് എൽഡിഎൽ കൊളസ്ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയുടെ അമിത ഉപയോ​ഗമാണ് എൽഡിഎൽ കൊളസ്ട്രോൾ കൂടാനുള്ള കാരണമായി പറയുന്നത്. എൽഡിഎൽ കൊളസ്ട്രോൾ അമിതമായാൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാനുമുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ​ഗവേഷകയായ പമേല റിസ്റ്റ് പറയുന്നു. 

Lower cholesterol may raise stroke risk for women
Author
Trivandrum, First Published Apr 11, 2019, 8:40 PM IST

ചീത്ത കൊളസ്ട്രോൾ സ്ത്രീകളിൽ പക്ഷാഘാതം ഉണ്ടാക്കാമെന്ന് പഠനം. എൽഡിഎൽ കൊളസ്ട്രോൾ 70 മില്ലി​ഗ്രാമിന് കുറഞ്ഞാൽ സ്ട്രോക്ക് ഉണ്ടാകാമെന്നാണ് ​ഗവേഷകർ പറയുന്നത്. സ്ട്രോക്ക് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് എൽഡിഎൽ കൊളസ്ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയുടെ അമിത ഉപയോ​ഗമാണ് എൽഡിഎൽ കൊളസ്ട്രോൾ കൂടാനുള്ള കാരണമായി പറയുന്നത്. 

എൽഡിഎൽ കൊളസ്ട്രോൾ പക്ഷാഘാതം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്ന് ബ്രൈഗാം ആൻഡ് വുമൺ ഹോസ്പിറ്റലിലെ ​ഗവേഷകയായ പമേല റിസ്റ്റ് പറയുന്നു. എൽഡിഎൽ അമിത മായാൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാനുമുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പമേല പറയുന്നു.

45 വയസിന് മുകളിലുള്ള 28,000 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം , പൊണ്ണത്തടി പോലുള്ള ആരോ​ഗ്യപ്രശ്നങ്ങളാകും പിടിപെടുക. 

Follow Us:
Download App:
  • android
  • ios