സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...
അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുന്നത്, വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട്, മരവിപ്പ്, പെട്ടെന്നുണ്ടാകുന്ന തളർച്ച, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം തുടങ്ങിയവയും സ്ട്രോക്കിന്‍റെ സൂചനയാകാം.
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. അതുപോലെ തന്നെ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും, ഹൃദ്രോഗമുള്ളവരിസും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടും. അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുന്നത്, വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട്, മരവിപ്പ്, പെട്ടെന്നുണ്ടാകുന്ന തളർച്ച, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം തുടങ്ങിയവയും സ്ട്രോക്കിന്‍റെ സൂചനയാകാം.
സ്ട്രോക്കിന്‍റെ സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക...
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അമിതമായ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. പതിവായി വ്യായാമം ചെയ്യുക...
ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.
3. മാനസിക സമ്മർദ്ദം നിയന്ത്രിക്കുക...
യോഗ പോലെയുള്ള കാര്യങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.
4. പുകവലി ഉപേക്ഷിക്കുക...
പുകവലി ഉപേക്ഷിക്കുന്നതും സ്ട്രോക്ക് സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
5. മദ്യപാനം ഒഴിവാക്കുക...
അമിതമായ മദ്യപാനവും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
6. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക...
അമിത വണ്ണം സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനായി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഒപ്പം പതിവായി വ്യായാമവും ചെയ്യുക.
7. രക്തസമ്മർദ്ദം നിയന്ത്രിക്കുക...
ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിനുള്ള പ്രധാന ഘടകമാണ്. അതിനാല്‍ നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുകയും അത് നിയന്ത്രണത്തിലാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
8. പ്രമേഹം നിയന്ത്രിക്കുക...
പ്രമേഹവും സ്ട്രോക്ക് സാധ്യതയെ കൂട്ടാം. ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.
9. ആവശ്യത്തിന് ഉറങ്ങുക...
ഉറക്കക്കുറവും ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം, സ്ട്രോക്ക് എന്നിയുടെ അപകട ഘടകങ്ങളാണ്. അതിനാല്‍ രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ജലദോഷവും തുമ്മലും വിഷമിപ്പിക്കുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...