ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ ചുമ, നെഞ്ച് വേദന, സന്ധി വേദന, പനി, തലവേദന എന്നിവയെല്ലാം ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാണ്. നേരിയ തോതില്‍ കൊവിഡ് അണുബാധയുണ്ടാവുകയും ആശുപത്രിയിലെ പരിചരണം ആവശ്യമില്ലാത്തവര്‍ക്കുപോലും ലോംഗ് കൊവിഡ് ഉണ്ടാകാവുന്നതാണ്.  

കൊവിഡ് ഭേദമായ ശേഷവും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. പ്രധാനമായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതായാണ് വിദ​ഗ്ധർ പറയുന്നു. കൊവിഡിന് ശേഷം ശ്വാസതടസ്സം അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധ് ഉണ്ടായതായാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചിലപ്പോൾ ഒരു വ്യക്തിക്ക് തുടക്കത്തിലുള്ള രോഗബാധയ്ക്ക് ശേഷം മാസങ്ങളോളം കൊവിഡ് കാരണമുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെ ‘ലോംഗ് കൊവിഡ്’ എന്നാണ് വിളിക്കുന്നത്. ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, തുടർച്ചയായ ചുമ, നെഞ്ച് വേദന, സന്ധി വേദന, പനി, തലവേദന എന്നിവയെല്ലാം ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാണ്.

നേരിയ തോതിൽ കൊവിഡ് അണുബാധയുണ്ടാവുകയും ആശുപത്രിയിലെ പരിചരണം ആവശ്യമില്ലാത്തവർക്കുപോലും ലോംഗ് കൊവിഡ് ഉണ്ടാകാവുന്നതാണ്. കൊവിഡ് 19 അതിജീവിച്ചവർക്ക് ഇപ്പോഴും ശ്വാസതടസ്സം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിർണ്ണയിക്കാൻ സമഗ്രമായ ഹൃദയ, ശ്വാസകോശ പരിശോധനകൾ സഹായിക്കും. പൾമണറി ഫംഗ്‌ഷൻ ടെസ്റ്റുകൾ, എക്കോകാർഡിയോഗ്രാം, ചെസ്റ്റ് എക്‌സ്-റേ, അല്ലെങ്കിൽ സ്റ്റാൻഡേർഡ് ആക്‌റ്റിവിറ്റി ടെസ്റ്റുകൾ എന്നിങ്ങനെയുള്ള പതിവ് പരിശോധനകൾ നിരവധി രോഗികൾ മുമ്പ് നടത്തിയിരുന്നു.

കൊവിഡ് 19 ഉള്ള രോഗികൾക്ക് അവരുടെ ശ്വാസകോശത്തിൽ അമിതമായ ദ്രാവകം ഉണ്ടാകാറുണ്ട്. കൊവിഡ് രോഗികളുടെ ശ്വാസകോശത്തിലേക്ക് ഒഴുകുന്ന പ്രോട്ടീൻ ദ്രാവകം കുറച്ച് സമയത്തേക്ക് നിലനിൽക്കും.

ലോകമെമ്പാടുമുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ കൊവിഡ് 19 പാൻഡെമിക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) ഉള്ള രോഗികളിൽ വർദ്ധനവിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു. അണുബാധയ്ക്ക് ഒരു വർഷത്തിനുശേഷം മൂന്നിലൊന്ന് കൊവിഡ് രോഗികൾ വരെ എക്സ്-റേകളിലോ ശ്വാസകോശ പരിശോധനയിലോ പാടുകൾ ദൃശ്യമാകുമെന്ന് പഠനങ്ങൾ പറയുന്നത്. 

മോശം കൊളസ്ട്രോളിന് കാരണമാകുന്ന നാല് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ