Asianet News MalayalamAsianet News Malayalam

കൊവിഡ് 19; രോ​ഗികളെ കമിഴ്ത്തി കിടത്തിയാല്‍ ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം

ഒരു സംഘം ചൈനീസ് ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

lying face down improves breathing says report
Author
Beijing, First Published Mar 25, 2020, 7:35 PM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. നിരവധി പേരിൽ രോ​ഗം പടർന്നു പിടിക്കുകയാണ്. രോഗം വന്ന് ഗുരുതരാവസ്ഥയിലായ ആളുകള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടാല്‍ കമിഴ്ന്ന് കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് പഠനം. 

ഒരു സംഘം ചൈനീസ് ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ചൈന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്നവര്‍ക്ക് അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ കിടത്തിയാല്‍ അവരുടെ ശ്വാസകോശത്തിനുള്ള സമ്മര്‍ദ്ദം കുറയുമെന്നും പഠനത്തിൽ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുമ്പോഴും ശ്വാസതടസ്സം നിയന്ത്രിക്കാന്‍ കഴിയാത്തവരില്‍ ഇത് പ്രയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കൊവിഡ് 19 രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം പുറത്ത് വരുന്ന ഗവേഷണ റിപ്പോര്‍ട്ടാണിത്. 

വുഹവനില്‍ രോ​ഗം ബാധിച്ച 12 രോഗികളില്‍ പഠനം നടത്തുകയായിരുന്നു. ഈ 12 പേരും കൊവിഡ് 19 മൂലം കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ആറാഴ്ചയോളം രോ​ഗികളെ നിരീക്ഷിച്ചുവെന്നും ​ഗവേഷകർ പറയുന്നു.

Follow Us:
Download App:
  • android
  • ios