ഒമിക്രോൺ കുട്ടികളിൽ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിർന്നവരെ ഇത് വളരെയധികം ബാധിക്കുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒമിക്രോൺ വകഭേദം അതിവേഗം പകരുന്നതാണെന്നും വിദഗ്ധർ പറയുന്നു.
ഒമിക്രോൺ പിടിപെട്ട് ഭേദമാകുന്ന കുട്ടികളിൽ പോസ്റ്റ്-കൊവിഡ് സിൻഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം. ഒമിക്രോൺ കുട്ടികളിൽ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിർന്നവരെ ഇത് വളരെയധികം ബാധിക്കുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേഗം പകരുന്നതാണെന്നും വിദഗ്ധർ പറയുന്നു.
ഞങ്ങൾക്ക് ഇതുവരെ പ്രാഥമിക ഡാറ്റ മാത്രമേ ലഭിച്ചിട്ടുള്ളൂ. കുട്ടികളിൽ കൊവിഡ്-19 വൈറസ് എത്രത്തോളം സങ്കീർണതകൾ ഉണ്ടാകുന്നു എന്നത് മനസിലാക്കാൻ ഇനിയും പഠനങ്ങൾ ആവശ്യമാണെന്ന് Clinical Research of the Russian sanitary watchdog`s Gabrichevsky Institute of Epidemiology and Microbiology Tatyana Ruzhentsova ഡെപ്യൂട്ടി ഡയറക്ടർ ടാറ്റിയാന റുഷെൻസോവ TASS വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒമിക്രോൺ പിടിപ്പെട്ട് ഭേദമാകുന്ന കുട്ടികളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടാറ്റിയാന പറഞ്ഞു. എന്നാൽ ചിലർക്ക് രോഗം ഭേദമായ ശേഷവും ക്ഷീണം, തലവേദന എന്നിവ കണ്ട് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെൽറ്റ വകഭേദത്തെക്കാൾ നേരിയ പോസ്‌റ്റ് കോവിഡ് സിൻഡ്രോമിന് ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റ് കാരണമാകുമെന്ന് ടാറ്റിയാന പറയുന്നു.
യുഎസിലുടനീളമുള്ള ചില കുട്ടികളിൽ തലവേദന, വയറുവേദന, തലകറക്കം ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതിർന്നവരിൽ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളിൽ ഇത് ഗുരുതരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധർ പറയുന്നു.
ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും കൊവിഡ് വരാന്‍ എത്ര സമയമെടുക്കും?
