മാസ്ക് ജീവിതത്തിന്‍റെ ഭാഗമായി മാറുമ്പോഴും അവ കൃത്യമായി തന്നെയാണോ നാം ധരിക്കുന്നത്? മാസ്ക് കൃത്യമായി ധരിക്കേണ്ടത് എങ്ങനെയാണെന്ന്  ഓര്‍മ്മിപ്പിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. 

കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്നതിനാൽ ഫേസ് മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമായി മാറി കഴിഞ്ഞു. മാസ്ക് ജീവിതത്തിന്‍റെ ഭാഗമായി മാറുമ്പോഴും അവ കൃത്യമായി തന്നെയാണോ നാം ധരിക്കുന്നത്? 

ചിലര്‍ മൂക്ക് മറക്കാതെയും ചിലര്‍ കഴുത്തിലും മാസ്ക് ധരിക്കുന്നത് സ്ഥിര കാഴ്ചയായി മാറുമ്പോള്‍ അവ കൃത്യമായി ധരിക്കേണ്ടത് എങ്ങനെയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. മുഖവും മൂക്കും നന്നായി മൂടുന്ന രീതിയിൽ ആണ് മാസ്ക് ധരിക്കേണ്ടത് എന്ന് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം പറയുന്നു.

View post on Instagram

പലരും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട്. ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടാം. മൂക്കിന് മുകളിലും താടിക്ക് കീഴ്ഭാഗത്തും എത്തുന്ന വിധത്തിലാണ് മാസ്ക് ധരിക്കേണ്ടത്. മുഖത്തിനും മാസ്കിനും ഇടയിൽ വിടവ് ഉണ്ടാകാൻ പാടില്ല.

മാസ്ക് തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും നല്ലതും ശ്വസന തടസ്സമുണ്ടാക്കാത്തതും തുണികൾ കൊണ്ടുള്ള മാസ്ക് തന്നെയാണ്. ഇവ വീണ്ടും ഉപയോഗിക്കാനും സാധിക്കും. ഓരോ ഉപയോഗ ശേഷവും മാസ്ക് വൃത്തിയായി കഴുകണം. 

പലരും ചെയ്യുന്ന കാര്യമാണ് ഒരേ മാസ്ക് തന്നെ ദിവസം മുഴുവനും ഉപയോഗിക്കുന്നത്. ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടിയേക്കാം. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Also Read: കൊവിഡിനെ പ്രതിരോധിക്കാൻ എന്‍ 95 മാസ്കുകൾ വേണ്ട, തുണി കൊണ്ടുള്ള മാസ്കുകൾ മതിയാകും; ഡോ.സുല്‍ഫി പറയുന്നു...