Asianet News MalayalamAsianet News Malayalam

ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്‌സ് കോണ്ടം പുറത്തിറക്കി മലേഷ്യൻ ഡോക്ടറുടെ സ്റ്റാർട്ട് അപ്പ്

ലാറ്റക്സ് അലർജി ഉള്ളവർക്കും, കോണ്ടം ലൈംഗിക സുഖം ഇല്ലാതാക്കും എന്ന പരാതി ഉള്ളവർക്കും ഒരു അനുഗ്രഹമായിരിക്കും തന്റെ പുതിയ കണ്ടുപിടുത്തം എന്നും ഡോ. ടാങ് പറയുന്നു.  

Malaysian doctor startup company wondaleaf launches worlds first adhesive unisex condom with improved protection to women
Author
Malaysia, First Published Sep 27, 2021, 10:48 AM IST

'Wondaleaf' എന്ന ബ്രാൻഡിൽ ഒട്ടിക്കാവുന്ന കോണ്ടം(condom) ലോഞ്ച് ചെയ്ത് മലേഷ്യൻ സ്റ്റാർട്ട് അപ്പ് ട്വിൻ കാറ്റലിസ്റ്റ്. ഇവർ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ യൂനിസെക്സ് (unisex) കോണ്ടം, നേരെയിട്ടാൽ പുരുഷന്മാർക്കും, തിരിച്ചിട്ടാൽ സ്ത്രീകൾക്കും സുരക്ഷിതമായ ലൈംഗിക ഉറപ്പുനൽകുന്ന നൂതനമായ ഒരു സാങ്കേതിക വിദ്യയാണ്.

കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരും, വിപണി വൻ വളർച്ച നേടും: റിപ്പോർട്ട്

മലേഷ്യയിലെ അറിയപ്പെടുന്ന ഡോക്ടർ ആയ ഡോ. ജോൺ ടാങ് ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. പരിശീലനം സിദ്ധിച്ച ഒരു ഗൈനക്കോളജിസ്റ്റായ ഡോ. ടാങ് തന്റെ രോഗികളിൽ നിന്ന്, ആഗ്രഹിക്കാതെ സംഭവിച്ച ഗർഭങ്ങളെക്കുറിച്ചും, ഗുഹ്യരോഗങ്ങളെക്കുറിച്ചുമുള്ള  പരാതികൾ നിരന്തരം കേട്ട് മനം മടുത്തിട്ടാണ് ഇങ്ങനെ ഒരു കണ്ടുപിടുത്തം നടത്തുന്നത്. രതിയിലേർപ്പെടുന്ന വേളയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ ഉപാധിയായ കോണ്ടം ധരിച്ചിട്ടും തങ്ങൾക്ക് വന്നുപെട്ട ദുര്യോഗങ്ങളെക്കുറിച്ചായിരുന്നു പലരും പതം പറഞ്ഞിരുന്നത്.

Malaysian doctor startup company wondaleaf launches worlds first adhesive unisex condom with improved protection to women

ഡോക്ടർക്ക് പരിഹരിക്കാനുണ്ടായിരുന്നത് രണ്ടു പ്രശ്നങ്ങൾ ആയിരുന്നു. ഒന്ന് പുരുഷന്മാരുടെ, രണ്ട് സ്ത്രീകളുടെ. പുരുഷന്മാരുടെ പ്രധാന പ്രശ്നം, അത് ധരിക്കുന്ന പുരുഷന്റെ വൈകാരിക നിലക്കനുസരിച്ച് വലിപ്പം മാറുന്ന ഒരു അവയവത്തെ സുരക്ഷിതമാക്കി നിർത്തേണ്ട ഒരു സംവിധാനമാണ് കോണ്ടം എന്നതായിരുന്നു. ഉദ്ധൃതമായ അവസ്ഥയിൽ ഏറെക്കുറെ സുരക്ഷിതത്വം ഉറപ്പിക്കുന്ന ഈ സംഗതി, പുരുഷലിംഗം ചുരുങ്ങുന്ന നിമിഷം അതിൽ നിന്ന് ധരിച്ച ആൾ അറിയാതെ ഊർന്നു പോവാനുള്ള സാധ്യത ഏറെയാണ്.

രണ്ടാമത്തെ വിഷയം, സ്ത്രീകളുടേതായിരുന്നു. വിശേഷിച്ച് ലൈംഗിക തൊഴിൽ ഉപജീവനമാക്കിയ, ലൈംഗിക രോഗങ്ങൾ ഉള്ളവരുമായും ബന്ധപ്പെടാൻ നിർബന്ധിതരാവുന്ന സ്ത്രീകളുടെ. പുരുഷന്മാർ ധരിക്കുന്ന കോണ്ടങ്ങൾ അവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങൾ മുഴുവൻ മറയ്ക്കുന്നില്ല. നിലവിലെ ഡിസൈൻ, പുരുഷ ലിംഗത്തിന്റെ ഉദ്ധാരണം സംഭവിക്കുന്ന ഭാഗം മാത്രം മറയ്ക്കുന്ന ഒന്നായതുകൊണ്ട് അത് ധരിക്കുന്നതിലൂടെ സ്ത്രീകളുടെ യോനിയുടെ ഉൾവശത്തിനു മാത്രമാണ് സംരക്ഷണം കിട്ടുന്നത്. കോണ്ടം ധരിച്ചു കൊണ്ട് സെക്സ് ചെയ്യുമ്പോഴും അത് സ്ത്രീ ജനനേന്ദ്രിയത്തിന് വൾവ, ലാബിയ തുടങ്ങിയ ഭാഗങ്ങളെ സംരക്ഷിക്കുന്നില്ല. ഹെർപിസ് സിംപ്ലെക്സ്, ജെനിറ്റൽ വാർട്ട്സ് തുടങ്ങിയ ലിംഗത്തിന്റെ കോണ്ടം ധരിക്കുന്നതിനു പുറം ഭാഗത്തെ ബാധിക്കുന്ന ഗുഹ്യ രോഗങ്ങൾ വരാനുളള സാധ്യത സ്ത്രീകൾക്ക് അവർ കോണ്ടം ധരിച്ചവരുമായി ബന്ധപ്പെടുമ്പോഴും ഏറെയാണ്.

ഇതിനു പുറമെ ആഗ്രഹിക്കാതെ വരുന്ന ഗർഭങ്ങളും എന്നെന്നേക്കുമായി പരിഹരിക്കാൻ ഡോ. ടാങ് ആഗ്രഹിച്ചു. ഇങ്ങനെ സംഭവിക്കുന്ന ഗർഭങ്ങൾ അലസിപ്പിക്കുന്നതിനിടെയും പലരും മരിക്കുന്ന കേസുകൾ ഉണ്ടാവുന്നു എന്നതായിരുന്നു അതിനു പിന്നിൽ. മാത്രവുമല്ല അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു പഠനം പറഞ്ഞത് അവിടത്തെ സ്ത്രീ പുരുഷന്മാരിൽ 70-80 ശതമാനത്തിനും തങ്ങളുടെ ആയുസ്സിൽ ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടായിട്ടുണ്ട് എന്നാണ്. ലോകമെമ്പാടുമായി വർഷം രണ്ടായിരം കോടിയിലേറെ കോണ്ടം വിറ്റുപോവുന്നുണ്ട് എന്നതും അദ്ദേഹത്തെ ഈ മേഖലയിൽ ഒരു കണ്ടുപിടുത്തത്തിന് ശ്രമിക്കാൻ പ്രേരിപ്പിച്ചു.

Malaysian doctor startup company wondaleaf launches worlds first adhesive unisex condom with improved protection to women

ഈ രണ്ടു പരാതികൾക്ക് പരിഹാരം കണ്ടെത്താനാണ് തന്റെ പുതിയ 'ഒട്ടിപ്പോ' കണ്ടുപിടുത്തം കൊണ്ട് ഡോ. ടാങ് ശ്രമിച്ചിട്ടുള്ളത്. തന്റെ സുദീർഘമായ ഗൈനക്കോളജി പ്രാക്ടീസ് പരിചയം  വെച്ച് കിട്ടിയ വിജ്ഞാനം മനസ്സിൽ വെച്ച്, അദ്ദേഹം 0.02mm ട്വിൻ പോളി യൂറിത്തീൻ ഫിലിം എന്ന മെറ്റീരിയൽ കൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. ഈ പുതിയ സാങ്കേതിക വിദ്യ മേല്പറഞ്ഞ പ്രശ്നങ്ങളെ നേരിടുന്നതിൽ വിജയകരമായിരുന്നു. ലൈംഗിക ബന്ധം തുടങ്ങും മുമ്പ് സ്ത്രീകൾക്കും പുരുഷന്മാർക്കും തങ്ങളുടെ ജനനേന്ദ്രിയങ്ങളിൽ ഒട്ടിച്ചു വെക്കാവുന്ന ഈ കോണ്ടം, ആവശ്യം പൂർത്തിയായ ശേഷം പതുക്കെ ഇളക്കി മാറ്റാവുന്നതുമാണ്. ലൈംഗികാവയവങ്ങൾ പോലെ ഏറെ സെൻസിറ്റീവ് ആയ ഇടങ്ങളിൽ ഒട്ടിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്ന പലരും ഇത് ഉപയോഗിച്ച ശേഷം മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത് എന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.

പുതിയ ടെക്‌നോളജി പ്രകാരം വികസിപ്പിച്ചെടുത്ത ഈ യൂനിസെക്സ് കോണ്ടത്തിന്റെ നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങാനുള്ള ശേഷിയുണ്ട് (Tensile Strength  - 41 Newtons).  14.8kPa സമ്മർദ്ദം വരും വരെ ഇത് പൊട്ടില്ല എന്നാണ് നിർമാതാക്കളുടെ അവകാശവാദം. ലാറ്റക്സ് അലർജി ഉള്ളവർക്കും, കോണ്ടം ലൈംഗിക സുഖം ഇല്ലാതാക്കും എന്ന പരാതി ഉള്ളവർക്കും ഒരു അനുഗ്രഹമായിരിക്കും തന്റെ പുതിയ കണ്ടുപിടുത്തം എന്നും ഡോ. ടാങ് പറയുന്നു.  
 
ട്വിൻ കാറ്റലിസ്റ്റ് കമ്പനി Wondaleaf TAIE എന്ന പേരിൽ വികസിപ്പിച്ചെടുത്തിട്ടുള്ള   'മെയിൽ ടൈമിംഗ് ആൻഡ് ഇറക്ഷൻ ഇൻഡിപെൻഡന്റ്' കോണ്ടം, ഉദ്ധാരണത്തെ ആശ്രയിക്കാതെ തന്നെ, ലിംഗാഗ്രം മുതൽ അരക്കെട്ടു വരെ ലൈംഗിക രോഗങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന  ഒന്നാണ്. ഈ പുതിയ കണ്ടെത്തലിനെ തുടർന്ന് മലേഷ്യൻ സർക്കാരിൽ നിന്നും, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന പല എൻജിഒകളിൽ നിന്നും ഒക്കെ ഡോ. ടാങ്ങിന് തുടർ ഗവേഷണത്തിനുള്ള ഗ്രാന്റുകൾ കിട്ടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios