Asianet News MalayalamAsianet News Malayalam

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, സഹിക്കാനാവാത്ത വേദന; ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ടത്...

കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ മൂത്രസഞ്ചിയുടെ വലതു ഭാ​ഗത്ത് വേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടപ്പോൾ സിസ്റ്റോസ്‌കോപ്പി ചെയ്യുകയും പിത്താശയത്തിനുള്ളിൽ ബുള്ളറ്റുള്ളതായി കണ്ടെത്തി. 

Man bullet removed bladder 18 years after being shot
Author
Trivandrum, First Published Oct 12, 2019, 12:58 PM IST

18 വർഷങ്ങൾക്ക് ശേഷം 42കാരന്റെ മൂത്രസഞ്ചിയിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തതായി ഡോക്ടർമാർ വെളിപ്പെടുത്തി. 1990 ൽ ഇയാൾക്ക് മൂത്രസഞ്ചിയിൽ വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. അന്ന് സർജറി ചെയ്തിരുന്നെങ്കിൽ അയാളുടെ ജീവന് തന്നെ ആപത്താകുമായിരുന്നു. 

ക്വിന്നിപിയാക് സർവകലാശാലയിലെ ഫ്രാങ്ക് എച്ച് നെറ്റർ എംഡി സ്‌കൂൾ ഓഫ് മെഡിസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോവാന മാരന്തിഡിസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അന്ന് ഇയാളുടെ മൂത്രസഞ്ചിയിലേക്ക് ഒരു ട്യൂബ് കൂട്ടിയോജിപ്പിക്കുകയും പരിക്കിൽ നിന്ന് കരകയറിയതിനാൽ ആഴ്ചകളോളം ടോയ്‌ലറ്റ് ഉപയോഗിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചിരുന്നുവെന്നും അതിന് ശേഷം അയാൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർ പറയുന്നു. 

കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ മൂത്രസഞ്ചിയുടെ വലതു ഭാ​ഗത്ത് വേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടപ്പോൾ സിസ്റ്റോസ്‌കോപ്പി ചെയ്യുകയും പിത്താശയത്തിനുള്ളിൽ ബുള്ളറ്റുള്ളതായി കണ്ടെത്തി. 

അവസാനം ഡോക്ടർമാർ സിസ്‌റ്റോലിത്തോളാപാക്സി നടത്താൻ തീരുമാനിച്ചു. മൂത്രസഞ്ചിയിലെ കല്ലുകൾ ചെറിയ ശകലങ്ങളായി വിഘടിപ്പിക്കുന്നതിന് ലേസർ അല്ലെങ്കിൽ അൾട്രാസൗണ്ട് തരംഗങ്ങളുള്ള ഒരു കല്ല് തകർക്കുന്ന ഉപകരണം ഉപയോഗിക്കുന്നതാണ് മെഡിക്കൽ നടപടിക്രമം.

 എന്നാൽ കല്ലിന്റെ ആന്തരിക ഭാഗം തകർക്കാൻ പ്രയാസമാണ്. ശസ്ത്രക്രിയയിലൂടെ മൂത്രസഞ്ചിയിലെ കല്ലുകൾ നീക്കം ചെയ്തു. ശേഷം ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു. ബുള്ളറ്റ് പൊലീസിന് കെെമാറിയെന്ന് ഡോക്ടർമാർ പറയുന്നു. 'ഇത് അപൂര്‍വ്വമായ ഒരു കേസാണെന്ന് ബർമിംഗ്ഹാമിലെ ബ്ലാഡർ ക്ലിനിക്കിലെ ആസ്ഥാനമായ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. റിച്ച് വൈനി പറഞ്ഞു.

(സിസ്റ്റോളിത്തോളാപാക്സി: മൂത്രസഞ്ചിയിലെ കല്ലുകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയയാണിത്. സിസ്റ്റോളിത്തോളാപാക്സി സമയത്ത്, പിത്താശയ കല്ല് അല്ലെങ്കിൽ കല്ലുകൾ കണ്ടെത്തുന്നതിന് സിസ്റ്റോസ്കോപ്പ് എന്ന ഉപകരണം പിത്താശയത്തിലേക്ക് ഉപയോ​ഗിക്കുന്നു.)

Follow Us:
Download App:
  • android
  • ios