ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ പ്രൊഫ. ഡേവിഡ് റാൽഫിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രിക്രിയ. മാൽകോമിന്റെ കൈയിൽ നിന്നുള്ള മാംസം കൊണ്ടാണ് ലിം​ഗം യഥാസ്ഥാനത്ത് തുന്നിച്ചേർത്തത്. ഇത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കാമെന്ന് മാൽകോം പറഞ്ഞു. 

കെെയിൽ തുന്നിച്ചേർത്ത ലിംഗം (penis) ഒൻപത് മണിക്കൂർ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ യഥാസ്ഥാനത്ത് തുന്നിച്ചേർത്തിന്റെ സന്തോഷത്തിലാണ് 47 കാരനായ മാൽകോം മക്ഡൊണാൾഡ്. 2010 ൽ രക്തത്തിലെ അണുബാധയെ തുടർന്ന് ലിം​ഗം ഛേദിക്കപ്പെട്ടുവെന്ന് ദി സൺ വെളിപ്പെടുത്തി. 2015-ൽ എൻഎച്ച്എസിന്റെ ഫണ്ട് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും ശേഷം ലിംഗം ഇടതു കൈയിൽ താൽക്കാലികമായി തുന്നി ചേർത്തു.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ പ്രൊഫ. ഡേവിഡ് റാൽഫിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രിക്രിയ. 2021ൽ മാൽകോമിന്റെ കൈയിൽ നിന്നുള്ള മാംസം കൊണ്ടാണ് ലിം​ഗം യഥാസ്ഥാനത്ത് തുന്നിച്ചേർത്തത്. ഇത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കാമെന്ന് മാൽകോം പറഞ്ഞു. 

മാൽകോമിനായി ഒരു പുതിയ ലിംഗം ഗ്രാഫ്റ്റ് ചെയ്ത് എടുക്കാമെന്നും ലിം​ഗത്തിന്റെ വലുപ്പം അയാൾക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും പ്രൊഫ. ഡോ. റാൽഫ് പറഞ്ഞു. പൊതുസ്ഥലത്ത് ഷോർട്ട്സ്ലീവ് ഷർട്ട് ധരിക്കാൻ പറ്റില്ലായിരുന്നു. കെെയിൽ തുന്നിച്ചേർത്ത ലിം​ഗവുമായി പുറത്തിറങ്ങാൻ മടിയായിരുന്നുവെന്നും മാൽകോം പറഞ്ഞു.

'നിങ്ങളുടെ ജീവിതത്തിന്റെ ആറ് വർഷം നിങ്ങളുടെ കൈയിൽ ലിംഗമുള്ളത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ഇതൊരു പേടിസ്വപ്നമാണ്, പക്ഷേ ഇപ്പോൾ അത് ഇല്ലാതായി...'- മാൽകോം പറഞ്ഞു. 2014-ൽ മാൽകോമിന് പെരിനിയം അണുബാധ ബാധിച്ചതായി കണ്ടെത്തിയിരുന്നു.

വൃഷണസഞ്ചിയ്ക്കും മലദ്വാരത്തിനും ഇടയിൽ നീണ്ടുനിന്ന പെരിനിയം അണുബാധ വികസിക്കുകയും വിരലുകളും കാൽവിരലുകളും ലിംഗവും കറുത്തതായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് perineum infection എന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ലിം​ഗത്തിന് ആറ് ഇഞ്ച് വലുപ്പം ഉണ്ടായിരിക്കണമെന്ന് മാൽകോം പറഞ്ഞിരുന്നതായി ഡോ. റാൽഫ് പറഞ്ഞു. ഡോക്ടർമാർ രണ്ട് ട്യൂബുകൾ സ്ഥാപിച്ചതിനാൽ മാൽകോമിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read more പുരുഷന്മാരുടെ ലിം​ഗവലുപ്പത്തിൽ ഏത് രാജ്യക്കാരാണ് മുന്നിൽ, ഇന്ത്യയുടെ സ്ഥാനമെത്ര?