30 കാരനായ മാർക്കോ തനിക്ക് ഇത്തരത്തിലൊരു രോ​ഗം ഒളിച്ചിരിക്കുന്നുവെന്നത് വളരെ വെെകിയാണ് മനസിലാക്കിയത്.  ഇ 4 ചാനലിൽ വിവിധ ലൈംഗിക ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന സെക്സ് ക്ലിനിക്ക് എന്ന പരമ്പരയിൽ പരിശോധനയ്ക്ക് പോയപ്പോഴാണ് യുവാവിനോട് ഡോക്ടർ ആ രോ​ഗത്തെ കുറിച്ച് പറയുന്നത്. 

പരിശോധനയിൽ യുവാവിന്റെ ജനനേന്ദ്രിയത്തിൽ അരിമ്പാറ ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഒന്നിലധികം സ്ത്രീകളുമായി യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. യുവാവിന് ക്രയോതെറാപ്പി എന്നറിയപ്പെടുന്ന ചികിത്സ നൽകിയെന്ന് ഡോ. സാറാ പറഞ്ഞു. വർഷങ്ങളായി  ഇറ്റലിയിൽ താമസിച്ച് വരികയാണ് മാർക്കോ. 

 അണുബാധ ഉണ്ടാകാതിരിക്കാൻ രണ്ടാഴ്ചയെങ്കിലും യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ പാടില്ലെന്ന് ഡോ. സാറാ യുവാവിനോട് പറഞ്ഞു. ബ്രിട്ടനിൽ ലെെം​ഗിക രോ​ഗങ്ങൾ ബാ​ധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഓരോ 70 സെക്കൻഡിലും ഒരാൾ രോഗനിർണയം നടത്തുന്നുണ്ടെന്നും ഡോ. സാറാ പറഞ്ഞു.

2018 ൽ ഇംഗ്ലണ്ടിൽ 57,318 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018 ൽ അരലക്ഷത്തോളം എസ്ടിഐ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഡോ. സാറാ പറഞ്ഞു.  ജനനേന്ദ്രിയ ഭാ​ഗത്ത് അരിമ്പാറ ഉണ്ടാകുന്നത് പൊതുവെ ഒരു ലൈംഗികജന്യ രോഗമായാണ് കണക്കാക്കുന്നത്.

ലൈംഗിക പ്രവൃത്തികളിലൂടെ പകരുന്ന ഈ രോ​ഗത്തിന് കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ്. സാധാരണഗതിയിൽ, ഇവ പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ തനിയെ ഭേദമാവുന്നു. ലൈംഗികബന്ധമാണ് എച്ച്പിവി പടരുന്നതിനുള്ള പ്രധാന കാരണം.

മിക്കപ്പോഴും ഇവയ്ക്ക് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കില്ല. എന്നാൽ, അവ പടരാതിരിക്കുന്നതിനും സങ്കീർണതകൾ ഒഴിവാക്കുന്നതിനും ചികിത്സ നൽകേണ്ടതുണ്ട്.‌ യോനി, ലിംഗം, മലദ്വാരം തുടങ്ങിയ ഭാ​ഗങ്ങളിൽ വേദനയില്ലാത്ത രീതിയിലാണ് ഇതിന്റെ വളർച്ച. 

എന്താണ് ക്രയോതെറാപ്പി?  Cryotherapy)

ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറകൾ പോലെയുള്ള വളർച്ചകൾ തണുപ്പിച്ച് ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ് ക്രയോതെറാപ്പി. ചർമ്മോപരിതലത്തിലുണ്ടാകുന്ന വിവിധ തരം പാടുകൾ ഇല്ലാതാക്കുന്നതിന് വളരെ അനുയോജ്യമായ രീതിയാണ് ക്രയോതെറാപ്പി. ഈ പ്രക്രിയ സുരക്ഷിതവും വിശ്വസനീയവും താരതമ്യേന വലിയ ചെലവില്ലാത്തതുമാണ്.
ക്രയോജൻ ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന വളർച്ചകൾ ചികിത്സിക്കുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ വളർച്ച ഇല്ലാതാവുകയും ചെയ്യും.