Asianet News MalayalamAsianet News Malayalam

ഒരു പ്രശ്നവുമില്ല, ആരോഗ്യവാൻ; പക്ഷേ ആശുപത്രി വിട്ടുപോകാത്ത തോമസ്, 10 വർഷമായി ഇതേ വാർഡിൽ തന്നെ

ധരിക്കാനുള്ള വസ്ത്രങ്ങള്‍. കുടിക്കാനും കുളിക്കാനുമുള്ളത്. മൊബൈല്‍ ഫോണും ചാര്‍ജറും. ബാത്ത് റൂമിലേക്കും പുറത്തേക്കും മറ്റും പോകാനുള്ള വീല്‍ ചെയര്‍. എന്നിങ്ങനെ എല്ലാം കിടക്കയ്ക്കരികിലുണ്ട്

man staying for more than 10 years in government hospital ward in kerala strange story btb
Author
First Published Oct 17, 2023, 7:42 PM IST

തൃശൂര്‍: കിടത്തി ചികിത്സിക്കേണ്ട രോഗമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും രോഗി ആശുപത്രി വിട്ടു പോയില്ലെങ്കില്‍ എന്ത് ചെയ്യും. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വാര്‍ഡ് വിട്ടു പോകാന്‍ കൂട്ടാക്കാതെ പത്തു കൊല്ലമായി ഒരാള്‍ കഴിയുന്നുണ്ട്. കാണിപ്പയ്യൂര്‍ സ്വദേശി തോമസിനെ ഒന്ന് പരിചയപ്പെടാം. കുന്നംകുളം താലൂക്ക് ആശുപത്രി മെയില്‍ വാര്‍ഡിലെ ഈ കിടക്കയില്‍ പത്ത് കൊല്ലമായി തോമസുണ്ട്. സംഘടനകളും വ്യക്തികളും നല്‍കുന്ന ഭക്ഷണം വാര്‍ഡിലെത്തും.

ധരിക്കാനുള്ള വസ്ത്രങ്ങള്‍. കുടിക്കാനും കുളിക്കാനുമുള്ളത്. മൊബൈല്‍ ഫോണും ചാര്‍ജറും. ബാത്ത് റൂമിലേക്കും പുറത്തേക്കും മറ്റും പോകാനുള്ള വീല്‍ ചെയര്‍. എന്നിങ്ങനെ എല്ലാം കിടക്കയ്ക്കരികിലുണ്ട്. ഒരപകടത്തില്‍ പെട്ട് വന്നതാണ്. വൈകാതെ ഡിസ്ചാര്‍ജുമായി. എന്നാല്‍ മെയില്‍ വാര്‍ഡ് വിട്ടുപോകാന്‍ തോമസ് ഒരുക്കമായിരുന്നില്ല. ചികിത്സ കഴിഞ്ഞ രോഗി വാര്‍ഡ് വിട്ടു പോകാത്തത് ആശുപത്രി മാനെജ്മെന്‍റ് കമ്മിറ്റി പലതവണ ചര്‍ച്ച ചെയ്തു.

ഉറ്റവരാരും വരാത്തതിനാല്‍ സാമൂഹ്യ നീതി വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു. രോഗിയുടെ സമ്മതത്തോടെ മാത്രമേ ആശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റാനാകൂ. സമ്മതം ചോദിച്ചെത്തുമ്പോള്‍ തോമസ് ഉടക്കും. ഇവിടം വിട്ടെങ്ങോട്ടുമില്ലെന്നാണ് തോമസ് പറയുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ മറ്റു ഡോക്ടര്‍മാര്‍ തോമസിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തില്ല. സൂപ്രണ്ടിന്‍റെ പേഷ്യന്‍റായാണ് താമസം. നിര്‍ബന്ധിച്ചിറക്കി വിടാനില്ലെന്ന് സൂപ്രണ്ട് ഡോ. എ വി  മണികണ്ഠന്‍ പറയുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രിയും തോമസിനെ വന്നു കണ്ടു പോവുകയായിരുന്നു.

നല്ല കിടിലൻ ഐഡിയ! 1.22 കോടി ദാ പാസായി; സേതുമാധവൻ നടന്ന വഴിയും പാലവും കാണാൻ പോകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios