കുറെ നേരം പരിശ്രമിച്ചെങ്കിലും തൊണ്ടയിൽ നിന്നും മീനിനെ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻ തന്നെ യുവാവിനെ ഫത്തലുങ് പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായിൽ മീൻ കയറി. പിന്നീട് യുവാവിന് വേണ്ടി വന്നത് മണിക്കൂറോളമുള്ള ശസ്ത്രക്രിയ. തായ്‌ലൻഡിലാണ് സംഭവം. വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മീൻ വായിൽപോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മത്സ്യം യുവാവിന്റെ തൊണ്ടയ്ക്കും നാസികാദ്വാരത്തിനും ഇടയിൽ കുടുങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. 
മത്സ്യം തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. കുറെ നേരം പരിശ്രമിച്ചെങ്കിലും തൊണ്ടയിൽ നിന്നും മീനിനെ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻ തന്നെ യുവാവിനെ ഫത്തലുങ് പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എക്‌സറേയില്‍ മീന്‍ ശരീരത്തില്‍ എവിടെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയാണ് 
മീനിനെ പുറത്തെടുത്തത്. യുവാവിന്റെ അവയവങ്ങള്‍ തകരാര്‍ സംഭവിക്കാത്ത വിധം സങ്കീര്‍ണമായ രീതിയിലായിരുന്നു ശസ്ത്രക്രിയ. ഒടുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

Read more തായ്‌ലൻഡിലെ കഫേയിൽ ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് നിർത്തലാക്കി

മീനിന് അഞ്ച് ഇഞ്ചോളം വലുപ്പം ഉണ്ടായിരുന്നു. തുടർന്ന് മണിക്കൂറോളം നടത്തിയ ശസ്ത്രക്രിയയിൽ മീനിനെ പുറത്തെടുത്തു. യുവാവ് സുഖം പ്രാപിച്ച്‌ വരികയാണെന്നും ഉടൻ ആശുപത്രി വിടാമെന്നും ‍ആശുപത്രി ഓഫീസർ ശർമ്മശ്രീ പറഞ്ഞു.