ഡെൻ‌മാർക്കിലെ റോസ്‌കിൽ‌ഡെയിൽ നിന്നുള്ള 55 കാരന് ലിം​ഗത്തിൽ വേദന തുടങ്ങിയിട്ട് ദിവസങ്ങളായി. ഓരോ ദിവസവും കഴിയുന്തോറും വേദന കൂടി വന്നു. അത് കൂടാതെ ലിം​ഗത്തിലെ തൊലി അടരാൻ തുടങ്ങി. അങ്ങനെ അയാൾ ഡെന്മാർക്കിലെ സീലാൻഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറിനെ കാണിക്കാൻ തീരുമാനിച്ചു. 

ആദ്യ പരിശോധനയിൽ രോ​ഗിക്ക് ലിംഗത്തെ ബാധിക്കുന്ന ബാലനോപോസ്റ്റിറ്റിസ് എന്ന അവസ്ഥയാണെന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്. ലിം​ഗത്തിന്റെ അഗ്രചർമ്മത്തിൽ വീക്കം ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുതെന്നും ഡോക്ടർ പറഞ്ഞു.

എന്നാൽ, കൂടുതൽ വിദ​ഗ്ധ പരിശോധന നടത്തിയാൽ മാത്രമേ എന്താണ് അസുഖമെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. ലിംഗത്തിൽ അർബുദം ബാധിക്കാത്ത മുഴകൾ ഉണ്ടെന്ന് വിദ​ഗ്ധ പരിശോധനയിൽ കണ്ടെത്താനായെന്ന് സിലാൻഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. മുഴയുടെ വളർച്ചയാണ് ലിം​ഗത്തിൽ തൊലി അടരുന്നതിന് കാരണമായതെന്നും ഡോക്ടർ പറഞ്ഞു.  ‌

മുഴകൾ നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം മുഴ മാറ്റാൻ തേൻ ഉപയോ​ഗിക്കുകയായിരുന്നു. മനുക്ക തേൻ ഉപയോ​ഗിച്ചാൽ മുഴയും തൊലി അടരുന്നതും മാറ്റാനാകുമെന്ന് അവർ പറഞ്ഞു. അവിശ്വസനീയമാംവിധം, തേൻ കൊണ്ടുള്ള ചികിത്സ "തൃപ്തികരമായ ഫലം" കണ്ടു. രണ്ടാഴ്ച്ച കൊണ്ട് തന്നെ വ്യത്യാസം വന്നതായി ഡോ. അമാലി സിൽ‌വെസ്റ്റർ-എച്ച്വിഡ് പറഞ്ഞു.

 തുടക്കത്തിൽ രോ​ഗിയുടെ ലിം​ഗത്തിൽ അണുബാധ ഉണ്ടായിരുന്നു. തേൻ പുരട്ടിയപ്പോൾ ആ അണുബാധ മാറ്റനായെന്നും ഡോക്ടർ പറഞ്ഞു. 52 ദിവസം കൊണ്ട് തന്നെ പൂർണമായി അസുഖം കുറഞ്ഞുവെന്നും വീണ്ടും ഇയാൾക്ക് സെക്സിലേർപ്പെടുന്നതിൽ പ്രശ്നമില്ലെന്നും ഡോ. അമാലി പറഞ്ഞു. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.