സിനിമയിലൂടെയും ടെലിവിഷനിലൂടെയുമെല്ലാം നമുക്ക് സുപരിചിതയായ മന്ദിര ബേദിയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ ഇടയ്ക്കിടെ മന്ദിര പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇന്ന് പങ്കുവച്ചൊരു വീഡിയോ ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ (Fitness Training ) യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും (Film Stars ). സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി പിന്നണിയില്‍ 'ഫിറ്റ്‌നസ്' പ്രണയവുമായി കഴിയുന്ന ആര്‍ട്ടിസ്റ്റുകളും നിരവധിയാണ്. 

ഫിറ്റ്‌നസ്, അല്ലെങ്കില്‍ ശരീരസൗന്ദര്യം എന്ന സങ്കല്‍പം സാധാരണക്കാരിലേക്ക് വരുന്നത് ഏറെക്കുറെ സിനിമാലോകത്ത് നിന്നാണെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ യുവാക്കളെല്ലാം തന്നെ ഇക്കാര്യത്തില്‍ അല്‍പം 'സീരിയസ്' ആണ്. ഏതെങ്കിലും വിധത്തിലുള്ള പരിശീലനങ്ങളിലൂടെ 'ഫിറ്റ്' ആയിരിക്കാന്‍ ശ്രമിക്കാത്ത ചെറുപ്പക്കാര്‍ കുറവാണെന്ന് തന്നെ പറയാം. 

ഈ വിഷയത്തില്‍ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഉള്ള വേര്‍തിരിവ് നിലവില്‍ ഇല്ല. പുരുഷന്മാര്‍ക്കൊപ്പം തന്നെ, അവരോട് കായികമായി മത്സരിക്കാന്‍ പര്യാപ്തമായ രീതിയില്‍ പരിശീലനം തേടുന്ന സ്ത്രീകള്‍ ഏറെയാണ്. എന്തായാലും അത്തരക്കാര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

സിനിമയിലൂടെയും ടെലിവിഷനിലൂടെയുമെല്ലാം നമുക്ക് സുപരിചിതയായ മന്ദിര ബേദിയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ ഇടയ്ക്കിടെ മന്ദിര പങ്കുവയ്ക്കാറുണ്ട്.

View post on Instagram

അത്തരത്തില്‍ ഇന്ന് പങ്കുവച്ചൊരു വീഡിയോ ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 

ഒറ്റയടിക്ക് 33 തവണ ഹാന്‍ഡ്സ്റ്റാന്‍ഡ്‌സ് ചെയ്യുകയാണ് വീഡിയോയില്‍ മന്ദിര. ഓരോ തവണയും രണ്ട് സെക്കന്‍ഡില്‍ കൂടുതല്‍ ഹോള്‍ഡ് ചെയ്യുന്നില്ല. കാലുകള്‍ കൊണ്ട് നിലത്തിറങ്ങി, വീണ്ടും പഴയ പൊസിഷനിലേക്ക് മന്ദിര അനായാസം എത്തുന്നു. അങ്ങനെ 33 തവണ. അത്ര നിസാരമല്ല ഈ 'പെര്‍ഫോമന്‍സ്' എന്നാണ് ഫിറ്റ്‌നസ് പരിശീലനം തേടുന്ന പലരും കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നത്. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നൊരു ആര്‍ട്ടിസ്റ്റാണ് മന്ദിര. നാല്‍പത്തിയൊമ്പതാം വയസില്‍ ഏറെ 'ഫ്‌ളെക്‌സിബിള്‍' ആയ ശരീരം മന്ദിരയുടെ 'പ്ലസ് പോയന്റ്' തന്നെയാണ്. അതിനായി ഇവര്‍ സമര്‍പ്പണത്തോടെ വര്‍ക്കൗട്ടും ചെയ്യുന്നുണ്ട്. എന്തായാലും മന്ദിരയുടെ ശ്രദ്ധേയമായ ആ വീഡിയോ ഒന്ന് കാണാം...

View post on Instagram

Also Read:- വർക്കൗട്ടിനുശേഷം വികാരാധീനയായി ഇല്യാന; കാരണമിതാണ്...