ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെയാണ് നിരന്തരം ആക്രമണം അഴിച്ചുവിടുന്നത്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്വിനിയ, ടാൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് കേസുകള്‍ പെരുകുകയാണ്.
ലോകത്താകമാനം ഭീതി പരത്തിയ എബോള വൈറസിനെ കുറിച്ചോര്‍മ്മയില്ലേ? ആഫ്രിക്കൻ രാജ്യങ്ങളില്‍ പടര്‍ന്ന എബോള ബാധിക്കപ്പെട്ടവരില്‍ 90 ശതമാനത്തോളം പേരുടെയും ജീവൻ കവര്‍ന്നിരുന്നു. ഇത്രയും ഭീകരമായ മരണനിരക്കാണ് ഏവരെയും ഭയപ്പെടുത്തിയിരുന്നത്. എബോളയുമായി സാമ്യതയുള്ള മറ്റൊരു വൈറസാണ് മാര്‍ബര്‍ഗ് വൈറസ്.
ഇതും ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെയാണ് നിരന്തരം ആക്രമണം അഴിച്ചുവിടുന്നത്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്വിനിയ, ടാൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് കേസുകള്‍ പെരുകുകയാണ്.
ഈ സാഹചര്യത്തില്‍ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ് പല രാജ്യങ്ങളും.
എന്താണ് മാര്‍ബര്‍ഗ് വൈറസ്?
മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് നിഗമനം. മനുഷ്യരില്‍ എത്തുന്ന വൈറസ് പിന്നീട് ശരീരസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരുകയാണ് ചെയ്യുന്നത്.
കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം എന്നിവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്.
രോഗബാധയേറ്റാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപ്പെടുകയെന്നത് ഏറെ വെല്ലുവിളിയാണ് മാര്‍ബര്‍ഗ് വൈറസിന്‍റെ കാര്യത്തില്‍. ലോകാരോഗ്യസംഘടനയുടെ മുൻകരുതല്‍ പ്രകാരം 88 ശതമാനം വരെയാണ് മാര്‍ബര്‍ഗ് വൈറസ് ബാധയില്‍ മരണസാധ്യത.
അതുകൊണ്ട് തന്നെ ലോകരാജ്യങ്ങളാകെയും ജാഗ്രതയോടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ഏവരും പ്രാധാന്യം നല്‍കുന്നത്.
മാര്‍ബര്‍ഗ് മുമ്പും...
മാര്‍ബര്‍ഗ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത് പക്ഷേ ആഫ്രിക്കൻ രാജ്യങ്ങളില്‍ എങ്ങുമല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 1967ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ഇതാദ്യമായി സ്ഥിരീകരിക്കുന്നത്. അതിനാലാണ് മാര്‍ബര്‍ഗ് എന്നുതന്നെ ഈ വൈറസിനെ വിളിക്കുന്നത്.
എന്നാല്‍ പിന്നീടിങ്ങോട്ട് ഓരോ ഇടവേളകളിലും ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓരോ തവണയും പ്രാദേശികമായി വൈറസ് ബാധ പടരുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ക്വറന്‍റൈനില്‍ ആകാറുണ്ട്. രോഗബാധയേറ്റവരില്‍ നല്ലൊരു ശതമാനവും മരണത്തിന് കീഴടങ്ങാറുമുണ്ട്. എന്നാലിപ്പോള്‍ മാര്‍ബര്‍ഗ് വറസ് ബാധയിലെ മരണനിരക്ക് കുറഞ്ഞുവരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Also Read:- മലദ്വാരത്തിലെ ക്യാൻസര്‍; ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

