Asianet News MalayalamAsianet News Malayalam

ജോലി മതിയാക്കി സെക്സ് വർക്കിനിറങ്ങി നഴ്‌സ്, രാജി അംഗപരിമിതരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടിയെന്ന് വിശദീകരണം

ശാരീരികമായ അവശതകൾ അനുഭവിക്കുന്ന മനുഷ്യർക്ക് പോലും ലൈംഗികമായ കാമനകൾ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും അവർ പറഞ്ഞു.

medical nurse chooses sex work over her job wants to fulfill desires of the the physically challenged
Author
Amsterdam, First Published Nov 18, 2021, 3:12 PM IST

കാരിൻ ആംസ്റ്റർഡാമിൽ ഒരു സെക്സ് വർക്കർ ആണ്. എട്ടു വർഷം മുമ്പുവരെ നഗരത്തിലെ ജില്ലാ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്ന കാരിൻ പെട്ടെന്നൊരു ദിവസം ജോലി മതിയാക്കി, ഒരു എസ്‌കോർട്ട് ഏജൻസിയുടെ ഭാഗമാവുകയായിരുന്നു. അവരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന എക്‌സോർട്ട് ഏജൻസി ഒരു പ്രത്യേക വിഭാഗത്തിലുള്ള കസ്റ്റമർമാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർക്കും, അംഗപരിമിതരായവർക്കും വേണ്ടി മാത്രമാണ് ഈ ഏജൻസിയുടെ പ്രവർത്തനം. താൻ ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയാണ് എന്ന് കാരിൻ ഇൻസൈഡർ മാസികയോട് പറഞ്ഞു.

താൻ ജില്ലാ നഴ്സ് എന്ന നിലയിൽ നിരവധി രോഗികളെ അവരുടെ വീടുകളിൽ ചെന്നും, നഴ്‌സിംഗ് ഹോമുകളിലും വെച്ചും എല്ലാം പരിചരിച്ച് സുഖപ്പെടുത്തിയിട്ടുണ്ട് എന്ന് അവർ പറയുന്നു. എന്നാൽ, അത്തരത്തിൽ ശാരീരികമായ അവശതകൾ അനുഭവിക്കുന്ന മനുഷ്യർക്ക് പോലും ലൈംഗികമായ കാമനകൾ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും, നഴ്സ് എന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ അക്കാര്യത്തിൽ അവരെ സഹായിക്കാൻ ശ്രമിച്ചാൽ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച് മുഴുവൻ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും കാരിൻ പറഞ്ഞു. 

medical nurse chooses sex work over her job wants to fulfill desires of the the physically challenged

താൻ ഭാഗമായിട്ടുള്ള ഏജൻസി ഒരു ക്ലയന്റിന് സർവീസ് നൽകും മുമ്പ് അയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാറുണ്ട് എന്നും, സെക്‌സിനിടെ അയാൾക്ക് വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകാൻ കൂടി തങ്ങൾക്ക് പരിശീലനം നല്കപ്പെടുന്നുണ്ട് എന്നും അവർ പറയുന്നു. ലോകത്തിൽ ഏറ്റവും ആദ്യമായി സെക്സ് വർക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളിൽ ഒന്നാണ് നെതർലൻഡ്സ് എന്ന്  "Sexuality Research and Social Policy" വാരികയിൽ ജോയ്‌സ് ഔട്ട്ഷ്രൂൺ എഴുതിയ ലേഖനത്തിൽ പറയുന്നു. 1999 -ലാണത്രെ അവിടെ ലൈംഗിക തൊഴിൽ നിയമ വിധേയമാക്കിക്കൊണ്ടുള്ള നിയമം വരുന്നത്.  ഇന്ന് രാജ്യത്ത് നൂറുകണക്കിന് രജിസ്‌ട്രേഡ് സെക്സ് വർക്കർമാർ ഉണ്ട്. ആംസ്റ്റർഡാമിൽ വിനോദ സഞ്ചാരമേഖല പോലും ഒരു പരിധിവരെ നിലനിൽക്കുന്നത് അതിന്റെ ബലത്തിലാണ്. 

Follow Us:
Download App:
  • android
  • ios