Asianet News MalayalamAsianet News Malayalam

പ്രമേഹത്തിനുള്ള മരുന്ന് രോഗികളില്‍ വരുത്തുന്ന മറ്റൊരു മാറ്റം...

പ്രമേഹത്തിന് നല്‍കിവരുന്നൊരു മരുന്നിന്‍റെ മറ്റൊരു പ്രത്യേകതയെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. Mounjaro എന്ന മരുന്നിനെ കുറിച്ചാണ് പഠനം പ്രതിപാദിച്ചിരിക്കുന്നത്. 

medicine for diabetes could help to lose weight too hyp
Author
First Published Oct 19, 2023, 3:41 PM IST

പ്രമേഹം, നമുക്കറിയാം- ഒരു ജീവിതശൈലീരോഗമാണ്. പിടിപെട്ടാല്‍ പിന്നെ നിയന്ത്രിച്ച് മുന്നോട്ടുപോവുകയെന്നതല്ലാതെ ഭേദപ്പെടുത്തുക സാധ്യമല്ല. എന്നാല്‍ അനിയന്ത്രിതമായ അളവില്‍ ഷുഗറുണ്ടെങ്കില്‍ അതിന് മരുന്ന് കഴിച്ചേ പറ്റൂ.

ഇത്തരത്തില്‍ പ്രമേഹത്തിന് നല്‍കിവരുന്നൊരു മരുന്നിന്‍റെ മറ്റൊരു പ്രത്യേകതയെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. Mounjaro എന്ന മരുന്നിനെ കുറിച്ചാണ് പഠനം പ്രതിപാദിച്ചിരിക്കുന്നത്. 

ഇത് അമിതവണ്ണമുള്ള പ്രമേഹരോഗികളെ വണ്ണം കുറയ്ക്കുന്നതിന് കൂടി സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആകെ വണ്ണത്തിന്‍റെ 25 ശതമാനത്തോളം കുറയ്ക്കാൻ Mounjaro സഹായിച്ചുവെന്നാണ് പല കേസുകളെ കൂടി പരിശോധിച്ച ശേഷം പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

അതേസമയം Mounjaro എന്ന മരുന്ന് മാത്രമല്ല, സ്വതവേ വണ്ണം കുറയ്ക്കുന്നതിനായി എടുക്കുന്ന ഡയറ്റ്- വര്‍ക്കൗട്ട് എന്നിവയ്ക്കൊപ്പമാണ് മരുന്ന് കൂടി സഹായികമായിരിക്കുന്നതത്രേ. അല്ലാത്തപക്ഷം മരുന്ന് ഫലം നല്‍കില്ലെന്നാണ് വയ്പ്. പെൻസില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

'നിങ്ങള്‍ നേരത്തെ തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവരാണെങ്കില്‍ ഈ മരുന്ന് കൂടി എടുക്കുമ്പോള്‍ അത് കൂടുതല്‍ ഫലം നല്‍കും...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. തോമസ് വാഡെൻ പറയുന്നു. 

മെയ് 2022ലാണ് tirzepatide അഥവാ Mounjaro എന്ന മരുന്നിന് പ്രമേഹത്തിനുള്ള ചികിത്സയ്ക്ക് യുഎസില്‍ അനുമതി കിട്ടുന്നത്. അപ്പോള്‍ മുതല്‍ തന്നെ വണ്ണം കുറയ്ക്കാനുള്ള മരുന്നായും പലരും ഇത് ഉപയോഗിച്ചുവരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാലിക് സംബന്ധിച്ച ഔദ്യോഗികമായൊരു പഠനറിപ്പോര്‍ട്ട് ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ്. 

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഭാവിയില്‍ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും നേരിടാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതം വരെ ഇത്തരത്തില്‍ നേരിടാം. അമിതവണ്ണമുള്ളവരിലാണെങ്കില്‍ ഈ റിസ്കുകളെല്ലാം ഇരട്ടിയാകും. അങ്ങനെയെങ്കില്‍ പ്രമേഹചികിത്സയ്ക്കൊപ്പം ഡയറ്റും വര്‍ക്കൗട്ടുമുണ്ടെങ്കില്‍ ഇത്രയും വണ്ണവും കുറയുമെങ്കില്‍ അത് ഫലവത്താണല്ലോ. 

Also Read:- സ്ട്രെസും ഉറക്കമില്ലായ്മയും കൂട്ടത്തില്‍ ആരോടും ഇടപഴകാതിരിക്കലും; ഈ ശീലങ്ങളുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios