കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ലോക്ഡൗണ്‍ ജീവിതം നയിക്കുകയാണ് നമ്മള്‍. ലോക്ഡൗണ്‍ കാലത്തെ മാനസിക പ്രശ്നങ്ങളെ കുറിച്ച് പലരും ചിന്തിക്കുന്നില്ല. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ. ഷൈജസ് തന്‍റെ ഫേസ്ബുക്കിലൂടെ പറയുന്നത്. 

 മാനസികരോഗ വിദഗ്ധനുമായ ഡോ വികാസ് മേനോൻ ആണ് ഫേസ്ബുക്കിലൂടെ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ലോക്ക് ഡൗണിന്‍റെ ആദ്യത്ത ആഴ്ച ഒരു അവധിക്കാല മൂഡിലാണ് മിക്കവരും ആസ്വദിച്ചത് എങ്കില്‍ രണ്ടാമത്തെ ആഴ്ചയിലേക്കു കടക്കുന്ന ഈ ഘട്ടത്തിൽ, ചെറിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവുന്നു എന്നാണ് ഡോ വികാസ് പറയുന്നത്. 

കൊവിഡ് 19 മൂലം മരിക്കുന്നത് പ്രായമായവര്‍ ആണെന്ന വാര്‍ത്ത എപ്പോഴും കേള്‍ക്കുമ്പോള്‍ പ്രായമായവരില്‍ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകാം എന്നാണ് ഡോക്ടര്‍ പറയുന്നത്. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാതെ പോലും വരുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നും അത്തരം സന്ദേശങ്ങള്‍ തനിക്ക് കിട്ടുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. വീട്ടമ്മമാര്‍ക്കും ചെറിയ രീതിയില്‍ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകാം. പെട്ടെന്ന് ദേഷ്യം വരുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്. കുട്ടികളിലും ഇവ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങള്‍ കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ഡോക്ടര്‍ പറയുന്നു. 

വീഡിയോ കാണാം

 

ALSO READ: കൊവിഡ് 19: ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍