പല കാരണങ്ങള്‍ കൊണ്ടും കാല്‍വേദനയുണ്ടാകാം. ഇതില്‍ നിസാരമായ കാരണവും അല്ലാത്ത, ഗൗരവമുള്ള കാരണങ്ങളും കാണാം. ഇവിടെയിപ്പോള്‍ കാല്‍വേദനയ്ക്ക് പിന്നില്‍ വരാവുന്ന, എന്നാല്‍ അധികമാരും ചിന്തിക്കാത്തൊരു കാരണത്തെ കുറിച്ചാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്.

നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയില്‍ മിക്കതും അധികമാളുകളും നിസാരമായി തള്ളിക്കളയുക തന്നെയാണ് പതിവ്. എന്നാല്‍ എപ്പോഴും അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പരിശോധനയിലൂടെ മനസിലാക്കാനും ആവശ്യമായ ചികിത്സ തേടാനും നിര്‍ബന്ധമായും ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഭാവിയില്‍ അത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാം. 

എന്തായാലും ഇത്തരത്തില്‍ ധാരാളം പേരെ അലട്ടാറുള്ളൊരു ആരോഗ്യപ്രശ്നമാണ് കാല്‍ വേദന. പല കാരണങ്ങള്‍ കൊണ്ടും കാല്‍വേദനയുണ്ടാകാം. ഇതില്‍ നിസാരമായ കാരണവും അല്ലാത്ത, ഗൗരവമുള്ള കാരണങ്ങളും കാണാം.

ഇവിടെയിപ്പോള്‍ കാല്‍വേദനയ്ക്ക് പിന്നില്‍ വരാവുന്ന, എന്നാല്‍ അധികമാരും ചിന്തിക്കാത്തൊരു കാരണത്തെ കുറിച്ചാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല നമ്മുടെ മാനസിക സമ്മര്‍ദ്ദം, അഥവാ സ്ട്രെസ് അല്ലെങ്കില്‍ ടെൻഷൻ ആണ് ഈ കാരണം. 

പതിവായി സ്ട്രെസ് അനുഭവിക്കുന്നവരുടെ പേശികള്‍ (മസിലുകള്‍) കാര്യമായ രീതിയില്‍ 'ടൈറ്റ്' ആയി വരാം. ഇത് വേദനയിലേക്കും നയിക്കുന്നു. 'സ്ട്രെസ് മാനേജ്മെന്‍റ്' അഥവാ മാനസികസമ്മര്‍ദ്ദത്തെ നല്ലരീതിയില്‍ കൈകാര്യം ചെയ്ത് പരിശീലിക്കലാണ് ഇതിന് പരിഹാരമായി ചെയ്യാവുന്നത്.

അതിനാല്‍ തന്നെ കാല്‍ വേദന പതിവാണെങ്കില്‍ ആദ്യം സ്ട്രെസിന്‍റെ അളവ് തന്നെ സ്വയം പരിശോധിച്ച് നോക്കാവുന്നതാണ്. ഇതിന് ശേഷം സ്ട്രെസ് കുറയ്ക്കാൻ ശ്രമിക്കുകയും കാല്‍ വേദനയിലെ മാറ്റം നിരീക്ഷിക്കുകയും ചെയ്യാം. എന്നിട്ടും കുറവില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക തന്നെ വേണം. 

കാലിന് കൃത്യമായി പാകമാകുന്ന ചെരിപ്പുകള്‍ / ഷൂ ധരിക്കുക, സ്ട്രെച്ചിംഗ്- സ്ട്രെങ്തനിംഗ് വ്യായാമങ്ങള്‍ എന്നിവ പതിവാക്കുക, കാലില്‍ മസാജ് റോളിംഗ് എന്നിവ ചെയ്യുക, ഐസ്- അല്ലെങ്കില്‍ ഹീറ്റ് തെറാപ്പി ചെയ്യുക, ശരീരഭാരം കൂടുതലുണ്ടെങ്കില്‍ ഇത് കുറയ്ക്കുക, ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക എന്നിങ്ങനെയുള്ള മികച്ച ജീവിതശൈലികള്‍ പരിശീലിച്ചുനോക്കുന്നതും കാല്‍ വേദനയ്ക്ക് ആശ്വാസം നല്‍കും. 

Also Read:- ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ? ഇതാ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News