സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ കറുപ്പ്. ഇരുണ്ട നിറം പല വിധത്തില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് പലപ്പോഴും ചെയ്യുക.  ഇതിന് ഏറ്റവും മികച്ചതാണ് തേൻ.  മുഖത്തെ ചുളിവുകൾ കുറയ്ക്കാനും തേൻ സഹായിക്കും.  

ചർമ്മത്തെ സംരക്ഷിക്കുന്നതിന് തേൻ വെറുതെ പുരട്ടിയിട്ട് കാര്യമില്ല. അൽപം പാൽ കൂടി ചേർത്ത് വേണം തേൻ പുരട്ടേണ്ടത്.  പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ചർമ്മത്തിലെ കോശങ്ങളെയും ചർമ്മത്തിലെ എല്ലാ അഴുക്കും ഒഴിവാക്കാൻ പാൽ ഏറെ നല്ലതാണെന്ന് മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

അത് മാത്രമല്ല, പാൽ ഒരു മികച്ച മോയ്സ്ചറൈസിംഗ് ഏജന്റ് കൂടിയാണ്. ശൈത്യകാലത്തെ വരൾച്ചയെ പ്രതിരോധിക്കാനും സഹായിക്കുന്നു. പാൽ വിറ്റാമിൻ ഡിയാൽ സമ്പുഷ്ടമാണ്, ഇത് മുഖക്കുരു അകറ്റാൻ ഫലപ്രദമായി സഹായിക്കു‌ന്നു.

 ചർമ്മത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്താൻ തേനിന്  ഏറെ നല്ലതാണ്. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നതായി സെൻട്രൽ ഏഷ്യൻ ജേണൽ ഓഫ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ചർമ്മത്തിലെ കോശങ്ങളെയും ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള അഴുക്കും നീക്കം ചെയ്യാൻ തേനിൽ അൽപം പാൽ ചേർത്ത് പുരട്ടുന്നത് നല്ലതാണ്. പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 കോശങ്ങളുടെ രൂപവത്കരണത്തിന് സഹായിക്കുകയും ചർമ്മം യുവത്വവും ആരോഗ്യവും നിലനിർത്തുകയും ചെയ്യുന്നു.

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ​ഗുണമുണ്ട്