Asianet News MalayalamAsianet News Malayalam

Cancer Early Detection : ഇനി കാൻസർ പരിശോധന വീട്ടുപടിക്കൽ; മൊബൈൽ ഡിറ്റക്ഷൻ യൂണിറ്റുമായി കർണാടക സർക്കാർ

വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ നമ്മുടെ ജില്ലയിലെ ഗ്രാമീണ സ്ത്രീകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് റോട്ടറി ക്ലബ് മംഗലാപുരം പ്രസിഡന്റ് സുധീർ കുമാർ ജലൻല പറഞ്ഞു. 

Mobile cancer detection clinic worth Rs 1.25 crore to be launched
Author
Karnataka, First Published Jan 4, 2022, 10:57 AM IST

സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയ അർബുർദങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് മൊബൈൽ ഡിറ്റക്ഷൻ യൂണിറ്റുമായി കർണാടക സർക്കാർ. ജനുവരി അഞ്ചിന് സ്ത്രീകൾക്കായി മൊബൈൽ വെൽനസ് ക്ലിനിക്ക് ആരംഭിക്കും. 

റോട്ടറി ഫൗണ്ടേഷൻ ഗ്ലോബൽ ഗ്രാന്റ് പ്രോജക്ട് ക്ലബ് ഓഫ് മംഗലാപുരം ചേർന്നാണ് ഈ പദ്ധതി ആരംഭിക്കുന്നത്. 
വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ നമ്മുടെ ജില്ലയിലെ ഗ്രാമീണ സ്ത്രീകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് റോട്ടറി ക്ലബ് മംഗലാപുരം പ്രസിഡന്റ് സുധീർ കുമാർ ജലൻല പറഞ്ഞു. 

ഈ മൊബൈൽ വെൽനസ് ക്ലിനിക്കിൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും സ്ക്രീനിംഗ് നടത്തുന്നതിനുമായി അംഗൻവാടി വർക്കർമാർ, വനിതാ സ്വയം സഹായ സംഘങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു. ബസിൽ സംഘടിപ്പിക്കുന്ന സ്ക്രീനിംഗ് അല്ലെങ്കിൽ പരിശോധന സൗജന്യമാണ്. ബസിൽ ബ്രെസ്റ്റ് സ്‌ക്രീനിംഗിനും സ്‌ക്രീനിങ്ങിനുമുള്ള അത്യാധുനിക മാമോഗ്രാഫി മെഷീനുകളും സെർവിക്കൽ സ്‌ക്രീനിംഗിനുള്ള കോൾപോസ്കോപ്പും സജ്ജീകരിച്ചിട്ടുണ്ട്.

കാൻസർ ബാധിതരായ ബിപിഎൽ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് യെനെപോയ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ നൽകും. താഴ്ന്ന വരുമാനക്കാരെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജലൻല പറഞ്ഞു. 

വെൻലോക്ക് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പി സെന്റർ, മൊബിലിറ്റി ട്രെയിനിംഗ് സെന്റർ, വെൻലോക്ക് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് മെഷീനുകൾ, ഡികെ റെഡ്ക്രോസ് സൊസൈറ്റിക്ക് മൊബൈൽ രക്തദാന ബാങ്ക് തുടങ്ങി നിരവധി പദ്ധതികൾ റോട്ടറി ക്ലബ്ബ് ഓഫ് മംഗലാപുരം മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 

മിനിറ്റുകളുടെ വ്യത്യാസമെങ്കിലും ഈ ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളില്‍
 

Follow Us:
Download App:
  • android
  • ios