Asianet News MalayalamAsianet News Malayalam

കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത് ഫൈസറോ മൊഡേണയോ? പുതിയ പഠനം പറയുന്നത്

അണുബാധയില്ലാത്ത ആളുകളിൽ മൊഡേണ വാക്സിൻ കുത്തിവച്ചവർക്ക് 2,881 യൂണിറ്റ്/മില്ലി ആന്റിബോഡി ഉണ്ടായിരുന്നപ്പോൾ ഫൈസർ വാക്സിൻ നൽകിയവർക്ക് 1,108 യൂണിറ്റ്/മില്ലി ആന്റിബോഡി മാത്രമാണ് ഉണ്ടായതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 
 

Moderna Covid 19 vaccine produces more antibodies than Pfizer shot Study
Author
London, First Published Aug 31, 2021, 8:05 PM IST

ഫൈസറിനെക്കാൾ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത് മൊഡേണയെന്ന് പുതിയ പഠനം. ഫൈസർ - ബയോഎൻടെക്ക് കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ എടുത്തവരെക്കാൾ മൊഡേണ കൊവിഡ്-19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് ആന്റിബോഡികളുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിന്റെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രണ്ട് വാക്സിനുകളുടെ രോഗപ്രതിരോധ പ്രതികരണത്തെ താരതമ്യം ചെയ്ത പഠനം നടത്തുകയായിരുന്നു. ഫൈസർ-ബയോഎൻടെക്കിന്റെയും മൊഡേണയുടെയും വാക്സിനുകളിൽ mRNA സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

 അണുബാധയില്ലാത്ത ആളുകളിൽ മൊഡേണ വാക്സിൻ കുത്തിവച്ചവർക്ക് 2,881 യൂണിറ്റ്/മില്ലി ആന്റിബോഡി ഉണ്ടായിരുന്നപ്പോൾ ഫൈസർ വാക്സിൻ നൽകിയവർക്ക് 1,108 യൂണിറ്റ്/മില്ലി ആന്റിബോഡി മാത്രമാണ് ഉണ്ടായതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മുമ്പ് രോഗം ബാധിച്ചവരിൽ, ഫൈസർ വാക്സിൻ സ്വീകരിച്ചവരെ അപേക്ഷിച്ച് മൊഡേണ വാക്സിൻ സ്വീകരിച്ചവരിൽ ഉയർന്ന ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. രണ്ട് വാക്സിനുകളും കൊവിഡ് 19 രോഗം തടയുന്നതിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തി കാണിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഗ്രൂപ്പ് സെക്സിനിടെ അക്രമം, പൊലീസ് റെയ്ഡ്
 

Follow Us:
Download App:
  • android
  • ios