മുപ്പത്തിയേഴുകാരി മാന്‍ഡിക്ക് പെട്ടെന്നാണ് മൂക്കിന്‍റെ തുമ്പത്ത് ഒരു മറുക് കാണപ്പെട്ടത്. ആദ്യമൊന്നും അവര്‍ അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അത് വളരാന്‍ തുടങ്ങിയപ്പോഴാണ് യുകെ സ്വദേശിനിയായ മാന്‍ഡി അത് ശ്രദ്ധിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ഇത് കണ്ടെത്തിയത്.

ഒരു ദിവസം രാത്രി മാന്‍ഡിയുടെ ഭര്‍ത്താവ് പറഞ്ഞു 'നിന്‍റെ മൂക്കില്‍ നിന്നും രക്തം വരുന്നു'. അമ്മയ്ക്ക് സ്കിന്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നതിനാല്‍ അതാകുമോ എന്ന ഭയം മാന്‍ഡിക്ക് തോന്നി. അങ്ങനെയാണ് രണ്ട് കുട്ടികളുടെ അമ്മയായ മാന്‍ഡി ഡോക്ടറെ കാണിച്ചത്. മാന്‍ഡി പ്രതീക്ഷിച്ച പോലെ തന്നെ സ്കിന്‍ ക്യാന്‍സര്‍ തന്നെ. 

ഉടനെ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ പത്ത് വര്‍ഷത്തിനുളളില്‍ ക്യാന്‍സര്‍ നിങ്ങളുടെ മൂക്കിനെ തിന്നുമെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മാന്‍ഡിക്ക് ശസ്ത്രക്രിയ ചെയ്തു. ആരോ സിഗരറ്റ് കൊണ്ട് മൂക്കില്‍ മുറിവേല്‍പ്പിച്ചത് പോലെയായിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം തന്നെ കാണാന്‍ എന്നും മാന്‍ഡി പറയുന്നു. ഒരു ദ്വാരം ഉണ്ടായിരുന്നു. ചെവിയുടെ ഭാഗത്ത് നിന്നും കുറച്ച് തെലിയെടുത്ത് അവിടെ തുന്നിവെയ്ക്കുകയായിരുന്നു പിന്നീട് ചെയ്തത്.  ശേഷം അവിടെ സ്പൊജ് വെച്ച് തുന്നപ്പെട്ട അവസ്ഥയിലായിരുന്നു മൂക്ക്. രക്തം കട്ട പിടിക്കുന്നത് തടയാനായിരുന്നു അങ്ങനെ ചെയ്തത്. 

എന്നാല്‍ സ്പൊജ് മാറ്റിയപ്പോള്‍ മൂക്കിന്‍റെ രൂപത്തില്‍ മാറ്റം വന്നു. ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് കുട്ടികള്‍ എന്നെ കണ്ട് പേടിച്ചുപോകുമായിരുന്നു. സ്വന്തം മകന്‍ വരെ പേടിക്കുമെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റം ഉണ്ടെന്നും അവര്‍ പറയുന്നു. 

ഡോക്ടര്‍മാര്‍ ആണ് തന്നെ രക്ഷിച്ചത്. എന്‍റെ മുഖം കാണാന്‍ എനിക്ക് പോലും ധൈര്യം ഇല്ലായിരുന്നു. എന്നാല്‍ അതില്‍ നിന്നും ഇപ്പോള്‍ എനിക്ക് മാറ്റമുണ്ട്. എങ്കിലും പൂര്‍ണ്ണമായി മുറിവ് ഉണങ്ങാന്‍ ഇനിയും ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നും മിന്‍ഡി പറയുന്നു. സൂര്യരശ്മികളിലൂടെയാണ് മാന്‍ഡിക്ക് ത്വക്ക് അര്‍ബുദ്ദമുണ്ടായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.