രോഗികള്‍ക്ക് വിറയല്‍, തലകറക്കം, ഫോട്ടോഫോബിയ എന്നിവ അനുഭവപ്പെടാം. രോഗം പുരോഗമിക്കുമ്പോള്‍, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. മൂക്കില്‍നിന്ന് രക്തസ്രാവം, മോണയില്‍നിന്ന് രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകാറുണ്ട്. 

കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ജനുവരി എട്ടിന് ശിവമോഗ ജില്ലയിലെ ഹൊസാനഗർ താലൂക്കിൽ കുരങ്ങുപനി എന്നറിയപ്പെടുന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ചിക്കമംഗളൂരുവിലെ ശൃംഗേരി താലൂക്കിൽ നിന്നുള്ള 79 കാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ചപ്പോൾ ഉഡുപ്പി ജില്ലയിലെ മണിപ്പാലിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു.

എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കെഎഫ്ഡി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. നിലവിൽ, രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമല്ല, അതിനാൽ ഞങ്ങൾ അധികമായി പ്രവർത്തിക്കേണ്ടതുണ്ട്. ജാഗ്രതയോടെ, അണുബാധ കൂടുതൽ പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് ബോധവൽക്കരണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു.

എന്താണ് കുരങ്ങുപനി അഥവാ കെഎഫ്ഡി? (Kyasanur Forest Disease Virus)

കുരങ്ങ് പനി വൈറൽ ഹെമറാജിക് രോഗമാണ്. കാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന കുരങ്ങ് പനി, പ്രധാനമായും വനപ്രദേശങ്ങളിൽ, മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൈറസ് പ്രാഥമികമായി കുരങ്ങുകളെ ബാധിക്കുന്നു, പ്രത്യേകിച്ച് ലാംഗുറുകളെ.

പെട്ടെന്നുള്ള പനി, കടുത്ത തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അണുബാധ പ്രത്യക്ഷപ്പെടുന്നത്. രോഗികൾക്ക് വിറയൽ, തലകറക്കം, ഫോട്ടോഫോബിയ എന്നിവ അനുഭവപ്പെടാം. രോഗം പുരോഗമിക്കുമ്പോൾ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. മൂക്കിൽനിന്ന് രക്തസ്രാവം, മോണയിൽനിന്ന് രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകാറുണ്ട്. 

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews