Asianet News MalayalamAsianet News Malayalam

Monkeypox : യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

യുകെഎച്ച്എസ്എയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 50% കേസുകളും സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിലോ ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരിലുമാണ്.

Monkeypox Virus 77 more cases detected in UK taking total to 302
Author
Trivandrum, First Published Jun 6, 2022, 9:57 PM IST

യുകെയിൽ 77 മങ്കിപോക്സ് കേസുകൾ (monkeypox) കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. ജൂൺ 5 വരെ യുകെയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 302 ആയിരുന്നു. കുരങ്ങുപനിയുടെ അധിക കേസുകളിൽ 73 എണ്ണം ഇംഗ്ലണ്ടിലും രണ്ടെണ്ണം സ്കോട്ട്ലൻഡിലും രണ്ട് വെയിൽസിലും ആയിരുന്നു.

നിലവിൽ ഇംഗ്ലണ്ടിൽ 287, സ്കോട്ട്ലൻഡിൽ 10, വടക്കൻ അയർലൻഡിൽ രണ്ട്, വെയിൽസിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചതായി യുകെഎച്ച്എസ്എ അറിയിച്ചു. ഇതിൽ അപകടസാധ്യത കുറവാണെന്നും കാരണം വൈറസ് എളുപ്പത്തിൽ പടരില്ലെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

ചർമ്മത്തിൽ അസാധാരണമായ തിണർപ്പ് അല്ലെങ്കിൽ വ്രണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ നൽകണമെന്നും വിദ​ഗ്ധർ പറയുന്നു. യുകെഎച്ച്എസ്എയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 50% കേസുകളും സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിലോ ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരിലുമാണ്.

Read more യുകെയിൽ 'മങ്കിപോക്സ് വൈറസ്' രോ​ഗം സ്ഥിരീകരിച്ചു; ‌എങ്ങനെ പ്രതിരോധിക്കാം

20 നും 49 നും ഇടയിൽ പ്രായമുള്ളവരിലാണ് മിക്ക മങ്കിപോക്സ് കേസുകളും ഉണ്ടായിരിക്കുന്നത്. മെയ് 6 നും 31 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 190 കേസുകളിൽ, 111 കേസുകളും സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരാണ്.

'മങ്കിപോക്സ് ഒരു അപൂർവ വൈറൽ അണുബാധയാണ്, അത് ആളുകൾക്കിടയിൽ വളരെ എളുപ്പത്തിൽ പടരുന്നില്ല, എന്നാൽ ചുംബനം, ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സമ്പർക്കം തുടങ്ങിയ അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ പകരാം...'- UKHSA യുടെ പബ്ലിക് ഹെൽത്ത് റീജിയണൽ ഡയറക്ടറായ പ്രൊഫസർ കെവിൻ ഫെന്റൺ പറഞ്ഞു. വൈറസ് സാധാരണയായി കണ്ടുവരാത്ത രാജ്യങ്ങളിൽ 780 കേസുകൾ സ്ഥിരീകരിച്ചതായി ഞായറാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചു.

Read more  കൊവിഡിന് ശേഷം ഏറ്റവുമധികം പേരില്‍ ദീര്‍ഘകാലത്തേക്ക് കാണുന്ന 4 പ്രശ്നങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios