മുൾട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം കൈവരിക്കുന്നതിനും സഹായിക്കുന്നു. 

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണിമിട്ടി സഹായിക്കും.

 മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്ക് ശുദ്ധീകരണവും ചർമ്മത്തിലെ എണ്ണയും ആഗിരണം ചെയ്യാനും അതിനെ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു.

മുൾട്ടാനി മിട്ടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം കൈവരിക്കുന്നതിനും സഹായിക്കുന്നു. 

മുഖസൗന്ദര്യത്തിന് മുൾട്ടാണി മിട്ടി ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് സ്പൂൺ റോസ് വാട്ടറും ഉപയോ​ഗിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഈ പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോ​ഗിക്കാം.

രണ്ട്...

1 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ½ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഉപയോ​ഗിക്കാം.

മൂന്ന്...

1 ടീസ്പൂൺ മുൾട്ടാണി മിട്ടിയും 1 ടേബിൾ സ്പൂൺ തൈരും മികസ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്തെ കറുപ്പകറ്റാൻ ഈ പാക്ക് സഹായിക്കും.

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, കാരണം

Asianet News Live| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates #Asianetnews