താങ്ങാനാവാത്ത വയറുവേദനയെ നേരിടാൻ സ്ഥിരമായി വേദനസംഹാരി കഴിച്ചതിനെ തുടർന്ന് യുവതി മരിച്ചു. ലൂയിസ് വാലർ എന്ന 39 കാരിയാണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷെയറിലെ ഹളിലാണ് ലൂയിസ് താമസിച്ചിരുന്നത്. വൻകുടൽ വീക്കത്തിനും പെെൽസിനും പതിവായി ലൂയിസ് വേദനസംഹാരി കഴിച്ചിരുന്നതായി ലൂയിസിന്റെ ഭർത്താവ് പറയുന്നു. 

മൂന്ന് മണിക്കൂർ ഇടവിട്ട് ലൂയിസ് വേദനസംഹാരി കഴിക്കുമായിരുന്നു. വേദനസംഹാരി കഴിച്ചിട്ടും ലൂയിസിന് വേദന കുറവുണ്ടായിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. ഗുളികകൾ കരൾ തകരാർ ഉണ്ടാക്കുകയും ലൂയിസിനെ കഴിഞ്ഞ സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 'ഹൾ ലൈവ്' റിപ്പോർട്ട് ചെയ്യുന്നു.

അവസാന നാളുകളിൽ ലൂയിസിന്റെ ആരോ​ഗ്യസ്ഥിതി വഷളായി. രക്തത്തിലേക്ക്  ബാക്ടീരിയ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു. മിക്ക അവയവങ്ങളും തകരാറിലാവുകയും ചെയ്തു‌വെന്ന്  ഭർത്താവ് പറഞ്ഞു. 

കഴിഞ്ഞ വർഷം സെപ്തംബർ 22 നാണ് ലൂയിസ് ഈ ലോകത്തോട് വിടപറഞ്ഞത്. ലൂയിസ് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചതായും ഭർത്താവ് പറഞ്ഞു. ഡോ. ലസ്‌ലോ കർസായി പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വേദനസംഹാരി അമിതമായി കഴിച്ചതിനാലാണ് ലൂയിസ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

യുഎസില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന...