Asianet News MalayalamAsianet News Malayalam

'കോവിസെല്‍ഫ്' കിറ്റ്; അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി

'സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും  കോവിസെൽഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്....' - മൈലാബിന്റെ മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു.

Mylab Covid 19 self testing kit CoviSelf  will be available at shops and on Flipkart in the next couple of days
Author
Trivandrum, First Published Jun 4, 2021, 10:04 PM IST

കൊവിഡ് പരിശോധന വീട്ടിൽവച്ചു സ്വയം നടത്താൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് 'കോവിസെല്‍ഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും കിറ്റ് ലഭിക്കും. മാത്രമല്ല, ഫ്ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 'സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും  കോവിസെൽഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്....' -  മൈലാബിന്റെ മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു.

 

സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളിൽ അറിയാം. കൊവിഡ് 19 ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. 

വാക്​സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവരിൽ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയിംസിന്റെ പഠനം

Follow Us:
Download App:
  • android
  • ios