പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളായ എ, സി, ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ തിളക്കമുള്ളതും നിറമുള്ളതുമാക്കാൻ സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന പഴമാണ് പപ്പായ. വിറ്റാമിൻ എ കൂടുതലുള്ള പപ്പായ പതിവായി കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. പല ചർമ്മ, കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെയും ഒരു പ്രധാന ഘടകമാണ് ഇത്. പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളായ എ, സി, ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ തിളക്കമുള്ളതും നിറമുള്ളതുമാക്കാൻ സഹായിക്കുന്നു. മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം...
പപ്പായയും ഓറഞ്ച് ജ്യൂസും ചേർന്ന ഫേസ് പാക്ക്...
ആവശ്യമായ ചേരുവകൾ:
ഒരു ചെറിയ പഴുത്ത പപ്പായ, കഷണങ്ങളായി മുറിച്ചത്
ഓറഞ്ച് അല്ലികൾ 2 - 3
കറ്റാർ വാഴ ജെൽ ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കേണ്ട രീതി...
ഒരു പാത്രത്തിൽ പപ്പായ കഷ്ണങ്ങൾ, കറ്റാർവാഴ ജെൽ, ഓറഞ്ച് നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യയുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി പത്ത് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
കറുത്ത പാടുകൾ, കരുവാളിപ്പ്, മുഖക്കുരു എന്നിവയുടെ പാടുകൾ കുറയ്ക്കുന്നതിന ഈ പാക്ക് മികച്ചതാണ്. ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് അണുക്കൾ, അഴുക്ക്, എണ്ണമയ എന്നിവ ചർമ്മ സുഷിരങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു.
മുപ്പത് കഴിഞ്ഞോ? ചര്‍മ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...
