Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ മാറാൻ ഇതാ 4 ഫേസ് പാക്കുകൾ...

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്,  മുഖക്കുരു വന്ന പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവ അകറ്റാൻ മഞ്ഞൾ ​പുരട്ടുന്നത് ​ഗുണം ചെയ്യും. വീട്ടിൽ പരീക്ഷിക്കാവുന്ന മഞ്ഞൾ കൊണ്ടുള്ള നാല് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...
 

Natural Face Packs for glow and healthy skin
Author
Trivandrum, First Published Jul 8, 2019, 12:34 PM IST

മുഖത്തിന് നിറം വര്‍ധിപ്പിക്കുന്നതിനും മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിനും പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്നതാണ് മഞ്ഞൾ. എല്ലാതരം ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് മഞ്ഞൾ. കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്,  മുഖക്കുരു വന്ന പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവ അകറ്റാൻ മഞ്ഞൾ ​പുരട്ടുന്നത് ​ഗുണം ചെയ്യും. വീട്ടിൽ പരീക്ഷിക്കാവുന്ന മഞ്ഞൾ കൊണ്ടുള്ള നാല് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ഹണി ഫേസ് പാക്ക്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മഞ്ഞളും തേനും കൊണ്ടുള്ള ഫേസ് പാക്ക്. രണ്ട് ടീസ്പൂൺ തേനും അരടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. മിശ്രിതം സെറ്റായി കഴിഞ്ഞാൽ മുഖത്തിടാം. 15 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസം ഈ പാക്ക് പുരട്ടാവുന്നത്.

Natural Face Packs for glow and healthy skin

കുക്കുമ്പർ ഫേസ് പാക്ക്...

കണ്ണിന് തണുപ്പ് കിട്ടാൻ വെള്ളരിക്ക കണ്ണിൽവയ്ക്കാറുണ്ട്. മുഖക്കുരു മാറാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. അരമണിക്കൂർ മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. 

Natural Face Packs for glow and healthy skin

തെെരും മഞ്ഞളും....

തെെര് ഉപയോ​ഗിച്ച് നമ്മൾ മുഖം മസാജ് ചെയ്യാറുണ്ട്. ഇനി മുതൽ തെെര് മാത്രം പോരാ. തെെരിൽ അൽപം മഞ്ഞളും രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് പുരട്ടാം. 

Natural Face Packs for glow and healthy skin

കറ്റാർവാഴ നീരും മഞ്ഞളും....

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ നീര്. ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കറ്റാർവാഴ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ്  മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Natural Face Packs for glow and healthy skin

Follow Us:
Download App:
  • android
  • ios