ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ബ്ലാക്ക്ഹെഡ്സ്. എണ്ണമയമുള്ള ചർമത്തിലാണ് ബ്ലാക്ക് ഹെഡ്സ് കൂടുതലായി ഉണ്ടാകുന്നത്. മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞു കൂടുന്നതാണ് ബ്ലാക്ക്ഹെഡ്സ് വരുന്നതിന് കാരണം. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്. വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുകയും മൃദുവായ ചർമം സ്വന്തമാക്കാനും സാധിക്കും. ബ്ലാക്ക്ഹെഡ്സുകൾ വളരെ എളുപ്പം തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്ന രണ്ട് കിടിലൻ ഫേസ്പാക്കുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

ഓട്ട്സ് പൗഡർ, കട്ടത്തൈര്  കാൽ കപ്പ്,  ഒലീവ് ഓയിൽ ഒരു ടേബിൾ സ്പൂൺ ഈ മൂന്ന് ചേരുവകളാണ് പ്രധാനമായി ഈ ഫേസ്പാക്കിന് വേണ്ട ചേരുവകൾ എന്ന് പറയുന്നത്. ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം ഇനി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ  മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. ഈ ഫേസ് പാക്ക് ചർമത്തിലെ ബ്ലാക്കഹെഡ്സിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒപ്പം തൈര് ചർമത്തെ വൃത്തിയാക്കുകയും ഒലീവ് ഓയിൽ ചർമത്തിന് കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്നു.

 

 

രണ്ട്...

ഒരു വാഴപ്പഴം (ഉടച്ചത് ), രണ്ട് സ്പൂൺ ഓട്സ് (പൊടിച്ചത് ) ഒരു സ്പൂൺ തേൻ എന്നിവയാണ് രണ്ടാമത്തെ ഫേസ്പാക്കിന് വേണ്ട ചേരുവകൾ. ആദ്യം ഒരു ബൗളിൽ ഓട്സ് എടുത്തതിനുശേഷം ഇതിലേക്ക് തേനും ഉടച്ച പഴവും ചേർത്ത് നന്നായി ഇളക്കുക.

 

 

ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ശേഷം അനുയോജ്യമായ ഏതെങ്കിലും മോയിസ്ച്വറൈസർ മുഖത്ത് പുരട്ടുക. 

മുഖത്തെ കരുവാളിപ്പ് അകറ്റാൻ ഇതാ രണ്ട് തരം മാമ്പഴ ഫേസ് പാക്കുകൾ