ഹെയർ മാസ്‌കായി ഉലുവ ഉപയോഗിക്കുന്നത് തലയോട്ടിക്ക് ജലാംശം നൽകുകയും, ചൊറിച്ചിൽ എന്നിവ തടയുന്നതിനും സഹായിക്കുന്നു. ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

അമിതമായ മുടികൊഴിച്ചിൽ ഇന്ന് നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലം, ഹോർമോൺ വ്യാതിയാനം, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അമിതമായ മുടികൊഴിച്ചിൽ അലട്ടുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ പരീക്ഷിക്കേണ്ട ചില പൊടിക്കെെകൾ പരിചയപ്പെടാം.

ഒന്ന്

കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിൻ എ, ബി 12, സി എന്നിവയും ഉണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.

രണ്ട്

മറ്റൊരു ചേരുവകയാണ് ഉലുവ. ഹെയർ മാസ്‌കായി ഉലുവ ഉപയോഗിക്കുന്നത് തലയോട്ടിക്ക് ജലാംശം നൽകുകയും, ചൊറിച്ചിൽ എന്നിവ തടയുന്നതിനും സഹായിക്കുന്നു. ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

മൂന്ന്

ദിവസവും കഞ്ഞി വെള്ളം ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുക മാത്രമല്ല താരൻ എളുപ്പം അകറ്റുന്നതിനും സഹായിക്കുന്നു. കഞ്ഞി വെള്ളത്തിന് മുടിയുടെ അളവും തിളക്കവും വർദ്ധിപ്പിച്ച് ആരോഗ്യമുള്ളതാക്കാൻ കഴിയും.

നാല്

മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി തിളക്കം വർദ്ധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മുട്ടയുടെ വെള്ളം അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

മുഖം സുന്ദരമാക്കാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി


Asianet News Live | By-Election | Rahul Mamkootathil | P Sarin | Sandeep Varier | ഏഷ്യാനെറ്റ് ന്യൂസ്